Sumayya P | Lipi | Updated: 23 Jun 2021, 10:02:00 AM
കുടുംബാംഗങ്ങള്‍, ജിസിസി പൗരന്മാര്, പ്രവാസികള്‍, യുഎഇ പൗരന്മാര്, തൊഴിലാളികള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ഹയാത്ത് വാക്സ് വിതരണം ചെയ്യുന്നത്.
ഹൈലൈറ്റ്:
- കുടുംബാംഗങ്ങള്‍, ജിസിസി പൗരന്മാര്, പ്രവാസികള്‍, യുഎഇ പൗരന്മാര്, തൊഴിലാളികള്‍ അഞ്ച് വിഭാഗങ്ങളിലായാണ് വാക്സ് വിതരണം
- 12 വയസും അതിന് മുകളിലും ഉള്ളവര്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്സിന്
തദ്ദേശീയമായ നിര്‍മിച്ച വാക്സിന് ഉടനെ വിതരണത്തിനെത്തും എന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇത്ര വേഗത്തില്‍ അത് തയ്യാറാവുമെന്ന് ആരും കരുതിയിരുന്നില്ല. കുടുംബാംഗങ്ങള്‍, ജിസിസി പൗരന്മാര്, പ്രവാസികള്‍, യുഎഇ പൗരന്മാര്, തൊഴിലാളികള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ഹയാത്ത് വാക്സ് വിതരണം ചെയ്യുന്നത്.
സിനോഫാം, അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാങ്കേതിക കമ്പനിയായ ജി 42 എന്നിവ സംയുക്തമായാണ് മേഖലയിലെ ആദ്യത്തെ തദ്ദേശീയ കൊവിഡ് വാക്സിനായ ഹയാത്ത്-വാക്സ് നിര്‍മിച്ചിരിക്കുന്നത്. റാസല്‍ഖൈമയിലെ മരുന്ന് കമ്പനിയായ ജുല്ഫാറിന്റെ പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണം.
Also Read: പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ചൈനീസ് വാക്സിനായ സിനോഫാമിന്റെ അതേ സാങ്കേതിക വിദ്യയാണ് ഹയാത്ത് വാക്സിലും ഉപയോഗിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം, 12 വയസ്സും അതിന് മുകളിലും ഉള്ളവര്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്സിന് ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം, ആദ്യ ഡോസ് എടുത്ത അതേ എമിറേറ്റില്‍ മാത്രമേ രണ്ടാം ഡോസിന് ബുക്ക് ചെയ്യാവൂ എന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസിലാന്റ് പ്രധാനമന്ത്രിയുമായി കത്തിടപാട്… താരമായി അമാന
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : hayat vax made in uae covid vaccine distribution begins
Malayalam News from malayalam.samayam.com, TIL Network