Sumayya P | Samayam Malayalam | Updated: 23 Jun 2021, 09:41:23 AM
തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു
കേന്ദ്രം മൂന്ന് ലക്ഷം ചതുരശ്ര മീറ്ററില്‍
ബിസിനസ്, വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ് പുതിയ വാക്സിനേഷന് കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷം ചതുരശ്രമീറ്ററില്‍ ഒരുക്കിയിരിക്കുന്ന ഖത്തര്‍ വാക്സിനേഷന് സെന്ററില്‍ 300ലേറെ വാക്സിനേഷന് സ്റ്റേഷനുകളും 700 ജീവനക്കാരുമുണ്ടാവും. ദിവസവും 25,000 ലേറെ ഡോസ് വാക്സിനുകള്‍ ഇവിടെ നിന്ന് നല്‍കാനാവും. തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്പറേഷന്, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, കൊണോകോഫിലിപ്സ് ഖത്തര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.
ജീവനക്കാര്‍ക്കു വേണ്ടി സ്ഥാപനങ്ങള്‍ക്ക് ബുക്ക് ചെയ്യാം
സ്ഥാപനങ്ങള്‍ക്ക് QVC@hamad.qa എന്ന ഇമെയില്‍ വഴി തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി വാക്സിന് ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികള്‍ ഖത്തറില്‍ ഇതിനകം വാക്സിനെടുത്തിട്ടുണ്ട്. ഖത്തറിന്റെ നട്ടെല്ലായ തൊഴിലാളികള്‍ക്ക് വാസ്കിനേഷന് ലഭ്യമാക്കുന്നതിന് മികച്ച സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ കൂടുതലായി താമസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തന്നെ പുതിയ വാക്സിനേഷന് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഖത്തറിന്റെ ദേശീയ വാക്സിനേഷന് ക്യാംപയിന്റെ ഭാഗമായി തയ്യാറാക്കിയ വാക്സിനേഷന് ലക്ഷ്യം മറികടന്ന് ഏറെ മുമ്പിലാണ് രാജ്യത്തെ നിലവിലെ വാക്സിനേഷന് സ്റ്റാറ്റസെന്ന് മന്ത്രി പറഞ്ഞു. 2021ഓടെ വാക്സിനെടുക്കാന്‍ യോഗ്യരായ എല്ലാവര്ക്കും വാക്സിന് നല്‍കുകയെന്നതാണ് ലക്ഷ്യമെന്നും അത് കൈവരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും അവര്‍ പറഞ്ഞു.
നിലവിലെ മൂന്ന് കേന്ദ്രങ്ങള്‍ അടയ്ക്കും
പുതിയ കേന്ദ്രം തുറക്കുന്നതോടെ ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്ററിലെ വാക്സിനേഷന് കേന്ദ്രവും രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷന് കേന്ദ്രങ്ങളും അടക്കും. ലുസൈലിലെ ഡ്രൈവ് ത്രൂ സെന്റര്‍ ജൂണ്‍ 23നും വക്റയിലേത് 30നുമാണ് സേവനം അവസാനിപ്പിക്കുക. പ്രധാനമായും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഒരുക്കിയിരുന്ന ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്ററിലേത് ഈ മാസം 29ന് ആണ് അടക്കുക. ഡ്രൈവ് ത്രൂ സെന്ററുകളില്‍ നിന്ന് ഇതിനകം 3.2 ലക്ഷം പേരും നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ നിന്ന് ആറ് ലക്ഷത്തിലേറെ പേരും ഇതിനകം വാക്സിന് എടുത്തുകഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
പുതിയ സെന്ററില്‍ 25,000 ഡോസും 27 ഹെല്‍ത്ത് സെന്ററുകളില്‍ 15,000 ഡോസും ചേര്‍ത്ത് ദിവസം 40,000 ഡോസ് വാക്സിന് നല്കാന് ഖത്തറിന് സാധിക്കുമെന്ന് പിഎച്ച്സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക് അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar open vaccination cente one of the largest vaccination centers in the world
Malayalam News from malayalam.samayam.com, TIL Network