ഹൈലൈറ്റ്:
- ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച് പണം കൈമാറിയെന്ന് പ്രസീത
- കെ സുരേന്ദ്രനെതിരെ വീണ്ടും വെളിപ്പെടുത്തൽ
- 25 ലക്ഷം കൈമാറിയെന്ന് ആരോപണം
ആര്‍എസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണ് പണം ഏര്‍പ്പാടാക്കിയതെന്നാണ് ശബ്ദരേഖയിലെ ഉള്ളടക്കം പുറത്തുവിട്ട വിവിധ വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ട്. ആദ്യം നല്കിയ പത്ത് ലക്ഷം രൂപയ്ക്കു പുറമെയാണ് 25 ലക്ഷം രൂപ കൈമാറുന്നതിൻ്റെ വിശദാംശങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സികെ ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യത്തിനു വേണ്ടിയാണ് പണം കൈമാറുന്നതെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഈ ആരോപണങ്ങള്‍ കെ സുരേന്ദ്രനും ബിജെപിയും നിഷേധിച്ചാൽ കൂടുതൽ വിവരങ്ങള്‍ പുറത്തു വിടാമെന്നു പ്രസീത അഴീക്കോട് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: രാജ്യത്ത് കൊവിഡ് കണക്കുകള്‍ മൂന്ന് കോടി കടന്നു; രോഗമുക്തി നിരക്ക് 96%, പോസിറ്റിവിറ്റി നിരക്ക് 2.67%
അതേസമയം, മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച് ഈ പണം കൈമാറിയതായി പ്രസീത അഴീക്കോട് പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോടു വെളിപ്പെടുത്തി. ബിജെപി ജില്ലാ നേതാവാണ് പണം എത്തിച്ചത്. സികെ ജാനു നേരിട്ട് പണം സ്വീകരിച്ചു. മാര്‍ച്ച് 25നാണ് ഇതു സംബന്ധിച്ച് താനുമായി ഫോൺ സംഭാഷണം നടത്തിയത്. തുണി സഞ്ചിയിൽ പൂജാ സാധനങ്ങളെന്ന വ്യാജേനയാണ് പണം എത്തിച്ചതെന്നും പ്രസീത വാര്‍ത്താ ചാനലിനോടു പറഞ്ഞു.
Also Read: വിസ്മയ ജീവനൊടുക്കിയെന്ന് തീർത്തു പറയാതെ പോലീസ്; ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്കും സികെ ജാനുവിനും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധ്യക്ഷൻ വൻ തുക നല്‍കിയതായി മുൻപ് വെളിപ്പെടുത്തൽ വന്നിരുന്നു. മഞ്ചേശ്വരത്തെ പണം കൈമാറ്റത്തിൽ കെ സുരേന്ദ്രനെതിരെ അന്വേഷണം തുടരുന്നുമുണ്ട്. ബിജെപി നേതാക്കള്‍ ഇഷ്ടപ്പെട്ട കൊടകര കുഴൽപ്പണക്കേസിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ ഈ ആരോപണങ്ങളെ ബിജെപി രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനിടെയാണ് പുതിയ ആരോപണം.
പെട്ടിമുടിയിലെ കണ്ണീര് കാഴ്ച്ചകള്‍ കവിതയാക്കി ഒരു പോലീസ് ഉദ്യോഗസ്ഥന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : praseetha azhikode voice clip against k surendran as 25 lakhs allegedly handed over to ck janu
Malayalam News from malayalam.samayam.com, TIL Network