കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താന വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബി ജെ പി ലക്ഷദ്വീപ് ഘടകം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് ശേഷം വിട്ട് അയക്കുകയും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഐഷ സുല്‍ത്താന ലക്ഷദ്വീപില്‍ തന്നെ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വീണ്ടും ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഐഷ സുല്‍ത്താന അവരുടെ അഭിഭാഷകനൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്.
ഇടക്കാല ജാമ്യം നേരത്തെ ഹൈക്കോടതി അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നേടി പുറത്തിറങ്ങാനാകും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്കിയ വിശദീകരണങ്ങള്‍ തന്നെയാണ് പോലീസിന് മുന്നിലും ഐഷ സുല്‍ത്താന നല്‍കിയത്. അതേസമയം ഐഷ സുല്‍ത്താന പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരേയും വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് കവരത്തി പോലീസ്.
Content highlights:Aisha Sulthana appeared atKavarathy police for questioning