ഹൈലൈറ്റ്:
- പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ല
- നികുതിയിൽ സംസ്ഥാനങ്ങളുടെ അവകാശം ചുരുങ്ങി
- സംസ്ഥാനത്തിന്റെ വരുമാനം വർഷങ്ങളായി കൂടുന്നില്ല
ജിഎസ്ടി വന്നശേഷം നികുതിയിൽ സംസ്ഥാനങ്ങളുടെ അവകാശം ചുരുങ്ങിയെന്നും മന്ത്രി പറയുന്നു. ഇന്ധനത്തിലും മദ്യത്തിലുമാണ് സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നികുതി ചുമത്താവുന്നത്. നികുതി കിട്ടിയില്ലെങ്കിൽ എങ്ങനെ ശമ്പളം കൊടുക്കുമെന്നും ആശുപത്രികളിൽ എങ്ങനെ മരുന്നുവാങ്ങുമെന്നും മന്ത്രി ചോദിച്ചു. ജിഎസ്ടിയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമർശനവും അദ്ദേഹം നടത്തി.
എല്ലാം ജിഎസ്ടിയിലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. ആൾക്കഹോളും എൽഎൻജിയും ജിഎസ്ടിയിലാക്കാൻ നേരത്തേ നീക്കം നടത്തിയിരുന്നു. എല്ലാം കേന്ദ്രം ഏകപക്ഷീയമായി നിയന്ത്രിച്ചാൽ സംസ്ഥാന ധനമന്ത്രിമാർ കേന്ദ്രത്തിന് മുന്നിൽ ഭിക്ഷാപാത്രങ്ങളുമായി യാചിക്കേണ്ടിവരുമെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.
ഇന്ധനത്തിലെ നികുതിയെക്കുറിച്ച് പ്രതികരിച്ച കെഎൻ ബാലഗോപാൽ കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ നികുതി കുറവാണെന്നും പറഞ്ഞു.കേന്ദ്രം ഇന്ധനത്തിൽ 30 രൂപയോളം നികുതി ഈടാക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് പങ്കുവെക്കേണ്ടതില്ലാത്ത, കേന്ദ്രത്തിനുമാത്രം എടുക്കാവുന്ന നികുതി കൂട്ടുന്നതും ഇന്ധങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുമാണ് അസംസ്കൃത എണ്ണയ്ക്ക് വിലകുറഞ്ഞാലും പെട്രോളിനും ഡീസലിനും വിലകൂടാൻ കാരണമെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ മൂന്നുനാല് വർഷങ്ങളായി കൂടുന്നില്ല. കേന്ദ്രസർക്കാരിന്റെ ഇടപെടലും സഹായവും ഇല്ലെങ്കിൽ ബുദ്ധിമുട്ട് കൂടുമെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ നികുതി ചോർച്ച കർശനമായി തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക കനിയില്ല; വയനാടിന്റെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala finance minister kn balagopal on shifting petrol and diesel to gst
Malayalam News from malayalam.samayam.com, TIL Network