കൊച്ചി> കേരളത്തില്‍ 20,000 വനിതാ സംരംഭകരെ സൃഷ്‌ടിക്കാന്‍ എസ്‌പിസി ലിമിറ്റഡ് പുതിയ സംരംഭക പദ്ധതി അവതരിപ്പിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് വാര്‍ഡുകളിലും പ്രാണ സ്റ്റോര്‍ ആരംഭിച്ച് ഓരോ വാര്‍ഡിലും ഒരു വനിത സംരംഭകയെ സൃഷ്‌ടിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്തിയാണ് കുറഞ്ഞ മുതല്‍ മുടക്കില്‍ ഇത്രയധികം പേര്‍ക്ക് ബിസിനസ് അവസരം നല്‍കുന്നതെന്നും എസ്‌പിസി ചെയര്‍മാന്‍ എന്‍ ആര്‍ ജയ്‌മോന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇരുപതിനായിരം വാര്‍ഡുകളില്‍, ഒരു വാര്‍ഡില്‍ ഒരു സംരംഭകയ്‌ക്ക് മാത്രമാണ് അവസരം നല്‍കുന്നത്. അതിനാല്‍ ഏറ്റവും അര്‍ഹതപ്പെട്ട വനിതാ സംരംഭകയ്‌ക്ക് തന്നെ ഫ്രാഞ്ചൈസി ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 1800 833 0000 എന്ന ടോള്‍ഫ്രീ നമ്പറും കമ്പനി ഒരുക്കിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനകം നൂറിലധികം ഫ്രാഞ്ചൈസികള്‍ എത്തിയത് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ വലിയ സാധ്യത തെളിയിക്കുന്നതാണെന്നും കമ്പനി അറിയിച്ചു.
ജൈവ കൃഷിക്കായി മേക്ക് ഇന്ത്യ ഓര്‍ഗാനിക്
വരുംതലമുറക്ക് ജീവനുള്ള മണ്ണും വിഷമില്ലാത്ത ഭക്ഷണം നല്‍കുക എന്ന ആശയത്തില്‍ നിന്നാണ് 2013 ഏപ്രില്‍ 17 നു ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയായി എസ് പിസി ലിമിറ്റഡ് ആരംഭിക്കുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും അതുവഴി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും സംരംഭക സാധ്യതയും സൃഷ്ടിക്കുന്നതിനായി മേക്ക് ഇന്ത്യ ഓര്‍ഗാനിക് എന്ന പദ്ധതിയും ആരംഭിച്ചു. ഇന്ത്യയിലെ രണ്ടരലക്ഷം പഞ്ചായത്തുകളിലെ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന രീതിയിലാണ് മേക്ക് ഇന്ത്യ ഓര്‍ഗാനിക് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒരു പഞ്ചായത്തില്‍ ഒരു സംരംഭകന്‍ എന്ന രീതിയില്‍ 720 ലധികം പഞ്ചായത്തുകളില്‍ ഓര്‍ഗാനിക് ഫ്രാഞ്ചൈസി നല്‍കി. 2025 പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ രണ്ടരലക്ഷം പഞ്ചായത്തുകളിലേക്കും ജൈവകൃഷി എത്തിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും നിലവില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനി ചുരുങ്ങിയ കാലം കൊണ്ടാണ് അസൂയാവഹമായ ഈ നേട്ടം കൈവരിച്ചതെന്നും സിഇഒ മിഥുന്‍ പി പി പറഞ്ഞു.
499 രൂപയ്‌ക്ക് ജീവിതകാലം മുഴുവന്‍ പഠിക്കാം
ഓര്‍ഗാനിക് മേഖലയിലെ വിപ്ലവകരമായ മാറ്റം വിജയിച്ചതോടെ പുതിയ തലമുറയ്‌ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പദ്ധതിയും കമ്പനി ആരംഭിച്ചു. കോവിഡ് കാലത്ത്, 2021 ഫെബ്രുവരി ആറിന് പ്രാണ ഇന്‍സൈറ്റ് എന്ന ഡിജിറ്റല്‍ എജുക്കേഷന്‍ ആപ്പ് പുറത്തിറക്കി. രാജ്യത്ത് ഇതിനകം മൂവായിരത്തിലധികം ഫ്രാഞ്ചൈസികള്‍ നല്‍കിക്കഴിഞ്ഞു. ഏതു സിലബസിലുമുള്ള, ഏത് ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കും ഒരു അക്കാദമിക് വര്‍ഷം മുഴുവന്‍ 5,900- രൂപയ്‌ക്ക് പഠിക്കാം എന്നതാണ് പ്രാണ ഇന്‍സൈറ്റ്‌ന്റെ പ്രത്യേകത. പ്ലസ് വണ്‍,പ്ലസ് ടു പ്രാക്ടിക്കല്‍ ലാബ് കോഴ്‌സ് ഓണ്‍ലൈനായി പഠിക്കാനുള്ള അവസരവും ഇവര്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്‌പിസിയുടെ പ്രാണ ഇന്‍സൈറ്റ് ടാലന്റ് അക്കാദമി ലോകത്ത് പഠിക്കാന്‍ പറ്റുന്ന മുഴുവന്‍ കോഴ്‌സുകളും പഠിയ്ക്കാന്‍ അവസരമൊരുക്കുന്നുണ്ടെന്നും 499 രൂപയ്‌ക്ക് ജീവിതകാലം മുഴുവന്‍ പഠിക്കാമെന്നത് ടാലന്റ് അക്കാദമിയെ ജനപ്രിയമാക്കുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി കലോത്സവം
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സര്‍ഗാത്മകകഴിവുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അവതരിപ്പിക്കാന്‍ വേദി ഇല്ലാത്ത സാഹചര്യത്തില്‍ ദേശാഭിമാനി അക്ഷരമുറ്റവുമായി ചേര്‍ന്ന് കമ്പനി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവ വേദിയുമൊരുക്കുകയാണിപ്പോള്‍. സംസ്ഥാനത്തെ പതിനയ്യായിരത്തിലധികം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ വിജയികള്‍ക്ക് പ്രാണ ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രാണ ഇന്‍സൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് കലോത്സവത്തില്‍ പങ്കെടുക്കാം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..