വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വ്യവസായികൾ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകൾക്ക് ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്
ഹൈലൈറ്റ്:
- മൂന്ന് പേരിൽ നിന്നായി 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
- 9371 കോടി രൂപയുടെ സ്വത്തുക്കള്‍ ബാങ്കുകൾക്ക് കൈമാറി
- മൂന്ന് വ്യവസായികളും നിലവിൽ വിദേശത്ത്
തട്ടിപ്പിനിരയായി ബാങ്കുകള്‍ക്ക് നഷ്ടമായ തുകയുടെ 80.45 ശതമാനം സ്വത്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. മൂന്ന് പേരിൽ നിന്നുമായി 18,170.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടെത്തിയതെന്നും ഇതിൽ 969 കോടിയുടെ സ്വത്തുക്കളും വിദേശത്താണെന്നും റിപ്പോർട്ട് പറയുന്നു.
Also Read : വീണ്ടും ആശങ്ക: രാജ്യത്ത് ഇതുവരെ 40ലധികം കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി
വിദേശത്തേക്കും ആഭ്യന്തര തലത്തിലും നടന്ന പണക്കൈമാറ്റത്തിന്റെ രേഖകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലുള്ള മൂന്ന് വ്യവായികളെയും നിയമനടപടികള്‍ നേരിടുന്നതിനായി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. മല്യയും നീരവ് മോദിയും യുകെയിലും മെഹുൽ ചോക്സി ഡൊമിനിക്കയിലുമാണ് ഇപ്പോഴുള്ളത്.
Also Read : അച്ഛന് ഭാര്യമാർ 27; മൊത്തം 149 സഹോദരങ്ങൾ; പേര് മറക്കാതിരിക്കാൻ കുടുംബത്തിന്റെ ‘പൊടിക്കൈ’ വിവരിച്ച് മകൻ
വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വ്യവസായികൾ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകൾക്ക് ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കുകളുടെ നഷ്ടത്തിന്റെ 80.45 ശതമാനത്തിന് തുല്യമാണ്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. 2016 മാര്‍ച്ച 2നാണ് മല്യ രാജ്യം വിട്ടത്. ചോക്സിയും മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്നാണ് സാമ്പത്തിക തിരിമറി നടത്തിയത്. 2018ലാണ് ഇവര്‍ രാജ്യം വിട്ടത്.
കര്‍ണാടക കനിയില്ല; വയനാടിന്റെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : assets worth 18170 02 crore belonging to fugitive businessmen vijay mallya, nirav modi, mehul choksi have been seized
Malayalam News from malayalam.samayam.com, TIL Network