കേരളത്തിന് പുറമെ പഞ്ചാബ് (5), അസം (2), ഹിമാചൽപ്രദേശ് (1), ത്രിപുര (1), നാഗാലാൻഡ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകൾ. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെയുള്ളവരുടെ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
Also Read : നിമിഷ പ്രിയയ്ക്ക് ജീവിതത്തിലേയ്ക്ക് മടങ്ങണം; യുവാവിന്റെ കുടുംബം മാപ്പ് നൽകുമോ? തിരിച്ചടികൾ ഇങ്ങനെ
കേരളത്തിൽ നിന്ന് എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കാലാവധി തീരുന്നത്. ഈ സീറ്റുകളിലേക്ക് മാർച്ച് 31ന് തെരഞ്ഞെടുപ്പ് നടക്കും.
മാര്‍ച്ച് 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 31ന് രാവിലെ 9 മണി മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും.
Also Read : നിമിഷപ്രിയയ്ക്ക് വധശിക്ഷ തന്നെ; ശിക്ഷ ശരിവെച്ച് അപ്പീൽ കോടതി ഉത്തരവ്
കേരളത്തിൽ നിന്ന് ഒഴിവുവരുന്ന സീറ്റ് എൽ ഡി എഫ് ലോക് താന്ത്രിത് ജനതാദളിന് (എൽജെഡി) നൽകുമോ എന്നതാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
സ്ത്രീകൾക്കെതിരെ അതിക്രമം,ശിക്ഷ കടുപ്പിച്ച് യു എ ഇ
Web Title : rajya sabha elections for 13 seats on march 31
Malayalam News from Samayam Malayalam, TIL Network