രക്ഷപ്പെട്ടത് ബസിൽ ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പമെന്ന് പാക് വിദ്യാര്ഥിനി; പാക് എംബസി സഹായിച്ചില്ലെന്ന് ആരോപണം
ആം ആദ്മി പാർട്ടി 19 മുതൽ 90വരെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം വ്യക്തമാക്കി. കോൺഗ്രസ് 19 മുതൽ 31 വരെ സീറ്റുകൾ നേടും. ശക്തമായ പോരാട്ടം നടത്തുമെന്ന പ്രതീക്ഷിച്ചിരുന്ന ബിജെപി ഒന്ന് മുതൽ നാല് വരെ സീറ്റുകളിൽ ഒതുങ്ങും. ശിരോമണി അകാലിദൾ ഒന്ന് മുതൽ നാല് സീറ്റുകൾ വരെ നേടും. മറ്റുള്ളവർക്ക് രണ്ട് സീറ്റുകൾ ലഭിക്കുമെന്നും ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം പ്രവചിച്ചു.
ടൈംസ് നൗ-വീറ്റോ എക്സിറ്റ് പോൾ സർവേയും പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ വിജയം പ്രവചിക്കുന്നു. ശിരോമണി അകാലിദൾ 19 സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർക്ക് ആറ് സീറ്റുകളാണ് പ്രവചിക്കുന്നത്.
കർഷകസമരമടക്കമുള്ള സംഭവങ്ങളിൽ ബിജെപിക്കെതിരെ ശക്തമായ വികാരം പഞ്ചാബിൽ നിലനിൽക്കുന്നുണ്ടെന്ന നിഗമനത്തിലായിരുന്നു കോൺഗ്രസ്. കർഷകവോട്ടുകൾ അനുകൂലമാകുമെന്ന നിഗമനവും കോൺഗ്രസ് വെച്ചുപുലർത്തിയിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസ് വിട്ടതോടെ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. എന്നാൽ, ആം ആദ്മി പാർട്ടി സംസ്ഥാനത്ത് ശക്തമായ നേട്ടം കൈവരിച്ചെന്നാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്.
കാമുകിയെ ഒളിപ്പിച്ച് പുടിൻ; അലീനയും കുട്ടികളും സ്വിറ്റ്സർലൻഡിൽ!
കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയും ബിജെപിയുമായി സഖ്യം ചേരുകയും ചെയ്ത അമരീന്ദർ സിങ് കോൺഗ്രസിന് കനത്ത വെല്ലുവിളിയാകുമെന്നായിരുന്നു പ്രവചനം.
വെടിയേറ്റ വിദ്യാർത്ഥി മടങ്ങിയെത്തുന്നു
Web Title : exit poll 2022 predicts big win for aap in punjab
Malayalam News from Samayam Malayalam, TIL Network