Gokul Murali | Samayam Malayalam | Updated: 23 Jun 2021, 03:58:00 PM
ഒരു കോടിയലധികം ആളുകൾക്ക് ആദ്യ ഡോസ് വാക്സിന് നല്കി. രണ്ടു ഡോസും സ്വീകരിച്ചവര്‍ കാല് കോടിയിലധികം. പ്രതിദിന വാക്സിനേഷന് രണ്ട് ലക്ഷത്തില്‍ കൂടുതലായി
വാക്സിനേഷൻ (പ്രതീകാത്മക ചിത്രം)
ഹൈലൈറ്റ്:
- ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി
- രണ്ടുഡോസും സ്വീകരിച്ചവര്‍ കാല് കോടിയിലധികം
- പ്രതിദിന വാക്സിനേഷന് രണ്ട് ലക്ഷത്തില്‍ കൂടുതലായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഒരു കോടിയിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 1,00,69,673 ആളുകള്‍ക്കാണ് വാക്സിൻ ലഭിച്ചിരിക്കുന്നത്. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.
Also Read : കൊവിഡ് വാക്സിൻ കുത്തിവെച്ചാൽ ശരീരം കാന്തമാകുമോ? സ്റ്റീൽ പാത്രം ഒട്ടിപ്പിടിച്ചതെങ്ങനെ
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയത്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിന് വീതം നല്‍കിയിട്ടുണ്ട്. തുള്ളി പോലും പാഴാക്കാതെ വാക്സിന് സുഗമമായി നടത്തുന്ന വാക്സിന് ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
സ്ത്രീകളാണ് പുരുഷന്മാരേക്കേള് കൂടുതല്‍ വാക്സിന് സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്മാരും വാക്സിന് സ്വീകരിച്ചു. 1,16,41,451 ഡോസ് കോവിഷീല്‍ഡ് വാക്സിനും 11,17,931 ഡോസ് കോവാക്സിനുമാണ് സ്വീകരിച്ചത്. 18നും 44നും ഇടയ്ക്ക് പ്രായമുള്ള 22,68,228 പേരും 45നും 60നും ഇടയ്ക്കുള്ള 37,94,936 പേരും 60 വയസിന് മുകളില്‍ പ്രായമുള്ള 39,93,967 പേരുമാണ് വാക്സിനെടുത്തത്.
സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്സിന് പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിനെടുക്കാന്‍ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്സുമാരാണ്. മറ്റ് ചില സംസ്ഥാനങ്ങള്‍ കിട്ടിയ വാക്സിന് പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയത്.
Also Read : വീണ്ടും ആശങ്ക: രാജ്യത്ത് ഇതുവരെ 40ലധികം കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി
സംസ്ഥാനത്ത് പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് ആ ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. തിങ്കളാഴ്ച 2.62 ലക്ഷം ഡോസ് വാക്സിനും ചൊവ്വാഴ്ച 2.30 ലക്ഷം ഡോസ് വാക്സിനുമാണ് നല്‍കിയത്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പവാറിന്റെ വസതിയില്‍ കോണ്‍ഗ്രസിതര പ്രതിപക്ഷ യോഗം ചേർന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala vaccination program is more than one crore people have been vaccinated in the state so far
Malayalam News from malayalam.samayam.com, TIL Network