രക്ഷപ്പെട്ടത് ബസിൽ ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പമെന്ന് പാക് വിദ്യാര്‍ഥിനി; പാക് എംബസി സഹായിച്ചില്ലെന്ന് ആരോപണം
വാശിയേറിയ പോരാട്ടത്തിൽ ബിജെപി ഭരണത്തിലെത്തുമെന്നാണ് മറ്റ് സർവേകളും ചൂണ്ടിക്കാട്ടുന്നത്. ആറ് എക്സിറ്റ് പോളുകൾ ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുമ്പോൾ രണ്ട് എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ട്. ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ സര്‍വേ അനുസരിച്ച് ബിജെപി 36 മുതല്‍ 46 വരെ സീറ്റുകള്‍ ലഭിക്കും. കോൺഗ്രസ് 20 മുതൽ 30വരെ സീറ്റുകൾ നേടുമ്പോൾ ബിഎസ്പി രണ്ട് മുതൽ നാലുവരെ സീറ്റുകളിലൊതുങ്ങുമെന്നും ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നുണ്ട്.
ബിജെപി 43 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസ് 24 സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന് ടുഡേയ്സ് ചാണക്യ – ന്യൂസ് സർവേ വ്യക്തമാക്കുന്നു. മറ്റുള്ളവർ മൂന്ന് സീറ്റുകളും നേടുമെന്നും സർവേ പറയുന്നു. എബിപി സർവേ പ്രകാരം കോൺഗ്രസ് 32 മുതൽ 38വരെ സീറ്റുകളിൽ ഒതുങ്ങുമെന്ന് വ്യക്തമാക്കുന്നുണ്ട്. ബിജെപി 26 മുതൽ 32 സീറ്റുകൾ വരെ നേടുമ്പോൾ ആം ആദ്മിക്ക് ഒരു സീറ്റ് എബിപി സർവേ പ്രവചിക്കുന്നുണ്ട്.
രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് 31ന്; കേരളത്തില്‍ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകള്‍
അതേസമയം, പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കോൺഗ്രസും ബിജെപിയും നേർക്കുനേർ എത്തുമെന്ന് പ്രതീക്ഷിച്ച തെരഞ്ഞെടുപ്പിൽ ആം ആദ്മി ശക്തമായ മുന്നേറ്റം നടത്തുമെന്ന് മൂൻ എക്സിറ്റ് പോളുകൾ പ്രവചിച്ചു.
ആം ആദ്മി പാർട്ടി 19 മുതൽ 90വരെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം വ്യക്തമാക്കി. കോൺഗ്രസ് 19 മുതൽ 31 വരെ സീറ്റുകൾ നേടും. ശക്തമായ പോരാട്ടം നടത്തുമെന്ന പ്രതീക്ഷിച്ചിരുന്ന ബിജെപി ഒന്ന് മുതൽ നാല് വരെ സീറ്റുകളിൽ ഒതുങ്ങും. ശിരോമണി അകാലിദൾ ഒന്ന് മുതൽ നാല് സീറ്റുകൾ വരെ നേടും. മറ്റുള്ളവർക്ക് രണ്ട് സീറ്റുകൾ ലഭിക്കുമെന്നും ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം പ്രവചിച്ചു.
ആംബുലൻസ് ജീവനക്കാരുടെ സംരക്ഷണയിൽ യുവതിക്ക് കാറിനുള്ളിൽ സുഖപ്രസവം
Web Title : exit polls 2022 predicts bjp win in uttarakhand
Malayalam News from Samayam Malayalam, TIL Network