Jibin George | Samayam Malayalam | Updated: Mar 7, 2022, 9:16 PM
ഭരണകക്ഷിയായ ബിജെപി 14 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും ആം ആദ്മി പാർട്ടി നാല് സീറ്റിലും മറ്റുള്ളവർ 6 സീറ്റുകളും സ്വന്തമാക്കുമെന്ന് ടൈംസ് നൗ സർവേ പ്രവചിക്കുന്നുണ്ട്
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി. Photo: TOI
ഹൈലൈറ്റ്:
- ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സർവേകൾ.
- കോൺഗ്രസിന് സാധ്യതയുണ്ടെന്ന് എക്സിറ്റ് പോളുകൾ.
- പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ.
യുക്രൈന് ആയുധങ്ങൾ എവിടെ നിന്ന് ലഭിക്കുന്നു? റഷ്യയുടെ കണ്ണിൽപ്പെടാതെ ഈ രഹസ്യ വ്യോമത്താവളം
ഇടിജി റിസർച്ച് സർവേകൾ ബിജെപി ഭരണം പിടിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. 17 മുതൽ 20 വരെ സീറ്റുകൾ ബിജെപി നേടിയേക്കാമെന്ന് സർവേ വ്യകതമാക്കുന്നുണ്ട്. കോൺഗ്രസ് 15 മുതൽ 17വരെ സീറ്റുകൾ നേടുമ്പോൾ തൃണമൂൽ കോൺഗ്രസ് മൂന്ന് മുതൽ നാലുവരെ സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു.
കോൺഗ്രസിനും ബിജെപിക്കും തുല്യ സാധ്യതയാണ് ന്യൂസ് പതിനെട്ട് നൽകുന്നത്. 13മുതൽ 17 വരെ സീറ്റുകൾ രണ്ട് പാർട്ടികളും നേടുമെന്നാണ് പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ കോൺഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതൽ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോൾ 15 മുതൽ 20വരെ സീറ്റുകൾ കോൺഗ്രസുകൾ നേടുമെന്ന് സർവേ പ്രവചിച്ചു. കഴിഞ്ഞതവണ പതിനേഴ് സീറ്റ് നേടിയ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയെ ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്.
യുപി ആര് ഭരിക്കും? എക്സിറ്റ് പോൾ ഫലം ഇങ്ങനെ
പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചു. കോൺഗ്രസും ബിജെപിയും നേർക്കുനേർ എത്തുമെന്ന് പ്രതീക്ഷിച്ച തെരഞ്ഞെടുപ്പിൽ ആം ആദ്മി ശക്തമായ മുന്നേറ്റം നടത്തുമെന്ന് മൂൻ എക്സിറ്റ് പോളുകൾ പ്രവചിച്ചു. ആം ആദ്മി പാർട്ടി 19 മുതൽ 90വരെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം വ്യക്തമാക്കി. കോൺഗ്രസ് 19 മുതൽ 31 വരെ സീറ്റുകൾ നേടും. ശക്തമായ പോരാട്ടം നടത്തുമെന്ന പ്രതീക്ഷിച്ചിരുന്ന ബിജെപി ഒന്ന് മുതൽ നാല് വരെ സീറ്റുകളിൽ ഒതുങ്ങും. ശിരോമണി അകാലിദൾ ഒന്ന് മുതൽ നാല് സീറ്റുകൾ വരെ നേടും. മറ്റുള്ളവർക്ക് രണ്ട് സീറ്റുകൾ ലഭിക്കുമെന്നും ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം പ്രവചിച്ചു.
വെടിയേറ്റ വിദ്യാർത്ഥി മടങ്ങിയെത്തുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : goa assembly election exit poll results 2022
Malayalam News from Samayam Malayalam, TIL Network