How to make: ചൂടോടെ കുടിക്കണം ഈ ബ്രോക്കോളി സൂപ്പ്
ചെറിയ കഷ്ണങ്ങളാക്കിയ ബ്രോക്കോളിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത ശേഷം, വെളുത്തുള്ളി, ഒരു നുള്ള് ഉപ്പ് എന്നിവയും ചേർത്ത് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വേവിക്കുക. ശേഷം ഇത് തണുക്കാൻ അനുവദിക്കണം.
ബ്രോക്കോളി സൂപ്പ് തയ്യാറാക്കുന്ന വിധം
Step 2:
ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ബട്ടർ ചേർത്ത്, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി തീ അണച്ച് ഇത് തണുക്കാൻ അനുവദിക്കുക. ഇതും നേരത്തെ വേവിച്ച ബ്രോക്കോളിയും ഒരു ജാറിൽ എടുത്ത് നന്നായി അരച്ചെടുക്കുക.
Step 3:
ഇനി ഒരു പാൻ ചൂടാക്കിയ ശേഷം അരച്ചെടുത്ത ബ്രോക്കോളി പ്യൂരി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് ഒരല്പം പാൽ, ചെഡാർ ചീസ് എന്നിവയും ചേർത്ത് സൂപ്പ് കുറുകി വരുന്നത് വരെ പാകം ചെയ്യുക.
Step 4:
ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകും ചേർത്ത് വീണ്ടും ഒരു 4-5 മിനിറ്റ് പാകം ചെയ്ത് ചൂടോടെ തന്നെ വിളമ്പാം.
Web Title : creamy broccoli soup
Malayalam News from Samayam Malayalam, TIL Network