Samayam Desk | Lipi | Updated: Mar 7, 2022, 1:03 PM
ഗര്‍ഭധാരണം എളുപ്പമാകാന്‍, ആരോഗ്യകരമാക്കാന്‍ ചെയ്യാവുന്ന ചില പ്രത്യേക കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.
സ്ട്രെസ് ഒഴിവാക്കുക
ജോലിയുടെ സ്വഭാവവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ട്. ഇന്നത്തെ സാഹചര്യങ്ങളില്‍ ജോലിയുടെ തിരക്കും സമ്മര്‍ദവും ഗര്‍ഭധാരണത്തേയും ആരോഗ്യകരമായ ഗര്ഭധാരണത്തേയുമെല്ലാം ബുദ്ധിമുട്ടുള്ളതാക്കി മാററുന്നു. ശരിയായ ലൈംഗികബന്ധം പോലും ഒന്നു വിശ്രമിച്ചാല്‍ മതിയെന്നു കരുതിവീട്ടിലെത്തുമ്പോള്സാധ്യമാകില്ല.മാനസിക പിരിമുറുക്കം ഗര്‍ഭധാരണത്തിന് തടസമാകുന്നു. അതിനാല്‍ ശാന്തമായ മനസോട് കൂടി വേണം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍. അണ്ഡോത്പാദനം നടക്കുന്ന ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ് അണ്ഡവും ബീജവുമായി ചേര്‍ന്ന് സ്ത്രീ ശരീരത്തില്‍ ബീജസങ്കലനം നടക്കുന്നതിന് കൂടുതല്‍ സാധ്യതയുള്ളത് .ആര്‍ത്തവചക്രം ക്രമമായവരില്‍, അതായത് 28 ദിവസത്തെ ആര്‍ത്തവ ചക്രത്തില്‍ അണ്ഡോല്പാദനം നടക്കുന്നത് ഏതാണ്ട് ആര്‍ത്തവാരംഭത്തിനു 14 ദിവസം മുന്‍പാണ്. അതിനാല്‍ ശരിയായ സമയത്തുള്ള ലൈംഗികബന്ധത്തിന്റെ അഭാവം വന്ധ്യതയുടെ തോതു കൂട്ടുന്നു.
അമിതവണ്ണം കുറയ്ക്കുക
സ്ത്രീകളില്‍ അമിതവണ്ണമുള്ള ശരീരപ്രകൃതി വന്ധ്യതയ്ക്കുള്ള ആക്കം കൂട്ടാം. അമിതവണ്ണം പലപ്പോഴും അണ്ഡോത്പാദനക്രമക്കേടുകള്‍ക്ക് കാരണമാകാം. ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തെയും ബാധിക്കാം. ആധുനിക കാലത്ത് പെണ്‍കുട്ടികള്‍ ഫാസ്റ്റ് ഫുഡ് ഭക്ഷണത്തിലാണ് പ്രിയം. ഇതു പലപ്പോഴും അമിത വണ്ണത്തിന് കാരണമാകുന്നു. അതിനാല്‍ ചെറുപ്പം മുതല്‍തന്നെ വ്യായാമം നിര്‍ബന്ധമാക്കണം. ഭക്ഷണ ക്രമീകരണവും വേണം. പുരുഷന്മാര്ക്കും ഇത് ബാധകമാണ്. അനാരോഗ്യകരമായ ജീവിത ശൈലികളും ഭക്ഷണ രീതിയുമെല്ലാം തന്നെ പുരുഷ ബീജങ്ങളുടെ ഉല്പാദനത്തിനും ആരോഗ്യത്തിനും കേടു തന്നെയാണ്
കുഞ്ഞിനു വേണ്ടി
കുഞ്ഞിനു വേണ്ടി ഭാര്യയും ഭര്‍ത്താവും ഒരുങ്ങുക. ശാരീരികവും മാനസികവുമായ തയാറെടുപ്പാണ് ആദ്യം വേണ്ടത്.ഒരുതവണ ബന്ധപ്പെട്ടതുകൊണ്ട് ഗര്‍ഭധാരണം സംഭവിക്കണമെന്നില്ല. സ്നേഹപൂര്‍ണമായ പെരുമാറ്റവും സമീപനവും ദമ്പതിമാര്‍ക്കിടയില്‍ സദാ ഉണ്ടാവണം. കടുത്ത മാനസിക സമ്മര്‍ദവും ശാരീരിക പ്രശ്നങ്ങളും ഗര്‍ഭധാരണം സുഗമമല്ലാതാക്കും. കുഞ്ഞിനുവേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ഏതെങ്കിലും രോഗത്തിന് മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകള്‍ ഗര്‍ഭധാരണത്തിനു മുമ്പ് മരുന്നുകള്‍ നിര്‍ത്തുകയോ ഡോക്ടറോട് ഇക്കാര്യം പറയുകയോ ചെയ്യണം.ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ പുരുഷനും സ്ത്രീയും സ്വയം ചികിത്സയുടെ ഭാഗമായി ഏതെങ്കിലും ഗുളികയോ, മരുന്നോ കഴിക്കാതിരിക്കണം.
ഗര്‍ഭാശയ തകരാറുകള്‍
ഗര്‍ഭാശയത്തിലെ തകാരാറുകളാണ് വന്ധ്യതയ്ക്കുള്ള കാരണങ്ങളില്‍ മറ്റൊന്ന്. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് അടിവയറ്റില്‍ വേദനയോ, ആര്‍ത്തവ തകരാറോ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യപരിശോധന നടത്തണം. പെണ്‍കുട്ടികളില്‍ അമിതമായ മുഖക്കുരു, അമിത രോമവളര്‍ച്ച തുടങ്ങിയവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കണം. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടുള്ള സെര്‍വിക്സ്, അണ്ഡാശയം, ഫലോപ്പിയന്‍ ട്യൂബ് എന്നിവയ്ക്ക് ഉണ്ടാകുന്ന തകാരാറുകളും ഗര്‍ഭധാരണത്തിന് തടസം നില്ക്കാം. ക്രമം തെറ്റിയ ആര്‍ത്തവത്തോടൊപ്പം അമിതവണ്ണം, അമിതരോമ വളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് പിഒഎസ് ആണെന്ന് അനുമാനിക്കാം.. ഉചിതമായ ചികിത്സയാണ് പ്രധാനം.ഇവ വിവാഹത്തിന് മുമ്പുതന്നെ പരിശോധിച്ച് ആവശ്യമെങ്കില്‍ ചികിത്സ നടത്തിയാല്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : healthy pre pregnancy tips for couples
Malayalam News from Samayam Malayalam, TIL Network