ഡൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ഇന്നു പുലർച്ചെ കൊച്ചിയിൽ എത്തി. മുംബൈ വിമാനത്താവളം വഴി ഇന്ന് 227 വിദ്യാർത്ഥികൾ എത്തി. ഇതിൽ 205 പേരെയും കേരളത്തിൽ എത്തിച്ചു.
യുക്രൈനിൽ നിന്നും എത്തിയ മലയാളി വിദ്യാർത്ഥികൾ | Image: Pinarayi Vijayan Facebook Page
ഹൈലൈറ്റ്:
- ഇന്ന് ഇതുവരെ 734 പേർ കേരളത്തിൽ എത്തിയിട്ടുണ്ട്
- കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞവരുടെ ആകെ എണ്ണം 2816 ആയി
- എല്ലാവർക്കും നാട്ടിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്
വനിതാ ദിനത്തിൽ സർക്കാരിന്റെ ആദ്യവനിതാ ആംബുലൻസ് ഡ്രൈവർ ചുമതലയേൽക്കുന്നു: വീണ ജോർജ്ജ്
ഡൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ഇന്നു പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 പേരുമുണ്ടായിരുന്നു. ഇന്നു ഡൽഹിയിൽനിന്നു കൊച്ചിയിലേക്കു ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. രാത്രി ഒരു ചാർട്ടേഡ് വിമാനം കൂടി ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വൈകിട്ട് 7 മണിക്ക് ഡെൽഹിയിൽനിന്നു പുറപ്പെട്ട ഈ വിമാനത്തിൽ 158 യാത്രക്കാർ ഉണ്ട്.
മുംബൈ വിമാനത്താവളം വഴി ഇന്ന് 227 വിദ്യാർത്ഥികൾ എത്തി. ഇതിൽ 205 പേരെയും കേരളത്തിൽ എത്തിച്ചു. വിദ്യാർത്ഥികളെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയിൽനിന്നു നാട്ടിൽ എത്തിക്കുന്നതിനു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് എത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാർത്ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർത്ഥികളും നാളെ പുലർച്ചെയോടെ കേരളത്തിൽ എത്തും.
രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി; ‘തന്ന അവസരങ്ങൾ നന്ദി’
യുക്രൈയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളിൽനിന്നു മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങൾക്കകം എല്ലാവർക്കും നാട്ടിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആംബുലൻസ് ജീവനക്കാരുടെ സംരക്ഷണയിൽ യുവതിക്ക് കാറിനുള്ളിൽ സുഖപ്രസവം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : the state government has brought 2816 people to kerala from ukraine and today alone 734 says cm pinarayi vijayan
Malayalam News from Samayam Malayalam, TIL Network