പ്രതാപന് (64), ഭാര്യ ഷെര്‍ലി (53), മകന് അഖില്‍ (25), മരുമകള്‍ അഭിരാമി, ഇവരുടെ എട്ടു മാസം പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മറ്റൊരു മകന് നിഖിൽ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതാപൻ വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന വ്യക്തിയാണ്.
Also Read : മണിപ്പൂരിൽ കോൺഗ്രസിൻ്റെ നിലയെന്ത്; ബിജെപിയുടെ സാധ്യത ഇങ്ങനെ?
രണ്ട് നില കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. ഫയർ ഫോഴ്സും പോലീസും ചേർന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.
ഫയർഫോഴ്സ് എത്തുമ്പോഴേക്കും വീടിന്റെ മുഴുവൻ മുറികളിലേക്കും തീ പടർന്നിരുന്നു. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. മരിച്ച പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഒരു മകൻ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു.
Also Read : കോൺഗ്രസും ബിജെപിയും തകരും; പഞ്ചാബ് ആം ആദ്മി ഭരിക്കുമെന്ന് എക്സിറ്റ് പോളുകൾ
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
കുട്ടികളെ കൊല്ലുന്ന യുദ്ധം
Web Title : five people died in varkkala latest news
Malayalam News from Samayam Malayalam, TIL Network