Also Read: രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് വേണ്ടന്ന് കഴിഞ്ഞ ശനിയാഴ്ച സൗദി ഭരണകൂടം തീരുമാനം എടുത്തിരുന്നു
ഇന്ന് ചൊവ്വാഴ്ച അബുദാബിയില്‍ 39ഉം ദുബായില്‍ 37ഉം ആണ് പ്രതീക്ഷിക്കപ്പെടുന്ന കൂടിയ താപനില. ബുധനാഴ്ച അബുദാബിയിലെ അന്തരീക്ഷ ഊഷ്മാവ് അല്പം കുറയുമെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അത് 40 ഡിഗ്രി കടന്നേക്കാനാണ് സാധ്യത. അതേസമയം, ദുബായില്‍ വെള്ളിയാഴ്ച വരെ 37 ഡിഗ്രിയായിരിക്കും ചൂട്. വെള്ളിയാഴ്ച അത് 39 ഡിഗ്രിയായി യരുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
അതിനിടെ, അബുദബിയിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. തീരദേശ മേഖലകളില്‍ ഇത് രൂക്ഷമാവാന്‍ സാധ്യതയുണ്ട്. മൂടല്‍ മഞ്ഞില്‍ കാഴ്ചപരിധി നന്നെ കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അബുദാബി- അല്‍ ഐന്‍ റൂട്ടില്‍ രാവിലെ വേഗത കുറച്ചു പോവണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുദ്ധഭൂമിയിൽ നിന്നു മൂന്നാറിൽ; സൈറ ഇപ്പോൾ ഇങ്ങനെയാണ്…
Web Title : climate change is making uae hotter
Malayalam News from Samayam Malayalam, TIL Network