യുപിഎ സർക്കാർ വരുത്തിവെച്ച ബാധ്യത നിന്നീടു വന്ന സർക്കാരിന്റെ തലയിലായെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ധർമ്മേന്ദ്ര പ്രധാൻ |TOI
ഹൈലൈറ്റ്:
- യുപിഎ സർക്കാർ വരുത്തിവെച്ച ബാധ്യത ഈ സർക്കാരിന്റെ തലയിലായി
- നികുതി ക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കുന്നു
- 80 ശതമാനം ഇറക്കുമതി ചെയ്യുന്നു
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ഇപ്പോൾ കുടിശികയും അതിന്റെ പലിശയും ഇപ്പോഴത്തെ സർക്കാരാണ് അടയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധിച്ചതും ഇന്ധന വില വർദ്ധനയ്ക്ക് കാരണമായെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന വിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. ഇതിലൊന്നും ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
നീരവ് മോദിയ്ക്ക് തിരിച്ചടി; യുകെ ഹൈക്കോടതി ഹര്‍ജി തള്ളി; സ്വത്തുക്കൾ കണ്ടുകെട്ടി ഇന്ത്യ
മിക്ക സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില 100 കടന്നിരുന്നു. ഇന്ധന വില വർദ്ധനയ്ക്കെതിരെയുള്ള പ്രതിഷേധം രാജ്യ വ്യാപകമായി സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
വിസ്മയയുടെ മരണത്തിൽ പഴുതടച്ച അന്വേഷണം; ഐജി ഹർഷിത അട്ടല്ലൂരി പറയുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : minister dharmendra pradhan now blames congress for petrol diesel prices hike
Malayalam News from malayalam.samayam.com, TIL Network