ഇന്ന് നിശാന്തിനിയുടെ ഫോണിൽ 108 പരാതികളാണ് ലഭിച്ചത്. ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് സർക്കാർ ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിലാണ് പരാതികൾ ലഭിച്ചത്.
പ്രതീകാത്മക ചിത്രം | iStock Images
ഹൈലൈറ്റ്:
- ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ് പരാതികൾ
- ഇ മെയിൽ വഴി 76 പരാതികൾ
- ഫോണിൽ വിളിച്ചത് 28 പേർ
ഇന്നും നാളെയും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇന്ന് നിശാന്തിനിയുടെ ഫോണിൽ 108 പരാതികളാണ് ലഭിച്ചത്. ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് സർക്കാർ ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇന്ന് ഇ മെയിൽ വഴി 76 പരാതികളാണ് ലഭിച്ചത്. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് 28 പേരാണ് പരാതി നൽകിയത്. ഇന്ന് വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കാണിത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92.
ലോക്ഡൗൺ കാലത്തെ ഓൺലൈൻ ഗെയിമുകള്‍: കുട്ടികളെ രക്ഷിക്കണമെന്ന നിര്‍ദ്ദേശവുമായി പോലീസ്
കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala nodal officer got 108 complaints related to dowry today
Malayalam News from malayalam.samayam.com, TIL Network