Jibin George | Samayam Malayalam | Updated: Mar 12, 2022, 2:16 PM
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സംസ്ഥാനത്തെ ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
ഹൈലൈറ്റ്:
- സംസ്ഥാത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.
- ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് കനക്കും.
- ആറ് ജില്ലകളിലും താപനില മുന്ന് ഡിഗ്രിവരെ ഉയരും.
‘കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ മാറ്റം വേണം’; എച്ച്എൽഎൽ ലേലത്തിൽ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ചൂട് കൂടുമെന്ന മുന്നറിയിപ്പുള്ള ആറ് ജില്ലകളിലും താപനില മുന്ന് ഡിഗ്രിവരെ ഉയരും. ഇന്നും നാളെയും (13-03-2022) ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ സർക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ 12 മണി മുതൽ മൂന്ന് മണിവരെ പുറം സ്ഥലങ്ങളിൽ ജോലി ചെയ്യരുതെന്നാണ് നിർദേശം. ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ചൂട് വർധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്.
മാര്‍ച്ച് രണ്ടിന് കോട്ടയത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. വേനൽ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ചൂട് കൂടാനുള്ള സാഹചര്യമുണ്ട്. വരും ദിവസങ്ങളിൽ വേനൽ മഴയ്ക്കുള്ള സാധ്യത നിലവിലുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മാർച്ച് 5 മുതൽ 7വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചെങ്കിലും കാര്യമായ മഴ ലഭിച്ചില്ല.
രാജ്യസഭ സീറ്റ് ആർക്ക്? ചർച്ച ആരംഭിക്കാൻ കോൺഗ്രസ്; സമ്മർദ്ദം തുടർന്ന് കെവി തോമസ്
മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്നത് പാലക്കാട് ജില്ലയിലാണ്. എന്നാല്‍ ഇത്തവണ പാലക്കാട് ജില്ലയിലേക്കാള്‍ കൂടുതല്‍ ചൂടാണ് കോട്ടയം ജില്ലയിൽ രേഖപ്പെടുത്തുന്നത്. പകല്‍ സമയത്ത് 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കോട്ടയത്തെ താപനില എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ മുന്നറിയിപ്പ് പുറത്തുവന്നതോടെ കോട്ടയത്തെ ചൂട് ഇനിയും ഉയരുമെന്ന് വ്യക്തമായി.
ഭാര്യയോട് മോശം പെരുമാറ്റം ഭര്‍ത്താവിനെ കുത്തിക്കൊന്ന് അയല്‍വാസി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : temperature rise in six districts at kerala says meteorological department
Malayalam News from Samayam Malayalam, TIL Network