Jibin George | Samayam Malayalam | Updated: Mar 12, 2022, 3:10 PM
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മരിച്ച യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കൾക്ക് നൽകേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്
ഹൈലൈറ്റ്:
- യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്.
- മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം.
- ഡൽഹി ഹൈക്കോടതിയിൽ ഹർജി.
‘കോൺഗ്രസിനെ പോലെ കരയാതെ, ധൈര്യമുണ്ടെങ്കിൽ പോരാടൂ’; ബിജെപിയോട് സിസോദിയ
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മരിച്ച യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കൾക്ക് നൽകേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
വധശിക്ഷയിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിമിഷപ്രിയയുടെ ഹർജി കഴിഞ്ഞ ദിവസം യമനിലെ അപ്പീൽ കോടതി തള്ളിയിരുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്ന് ആയിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍, യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.
രാജ്യസഭ സീറ്റ് ആർക്ക്? ചർച്ച ആരംഭിക്കാൻ കോൺഗ്രസ്; സമ്മർദ്ദം തുടർന്ന് കെവി തോമസ്
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതയി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ രണ്ട് കോടി രൂപ കണ്ടെത്തണം. നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരെ ഉടന്‍ തന്നെ സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുമെന്നും നിമിഷ പ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. 2017 ജൂലൈ 25ന് യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി എന്നയാളെ നിമിഷപ്രിയയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
RSS ശാഖകൾ ഏറ്റവും കൂടുതൽ കേരളത്തിൽ, വെളിപ്പെടുത്തി സഹസർസംഘചാലക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : plea seeking centers intervention to help nimisha priya in delhi high court
Malayalam News from Samayam Malayalam, TIL Network