Samayam Desk | Lipi | Updated: Mar 12, 2022, 3:34 PM
വേനല്‍ക്കാലത്ത്
വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം ലഭിയ്ക്കാനും രാമച്ചമിട്ട വെള്ളം മണ്കൂജയില് ഒഴിച്ചു വച്ച് കുടിച്ചാല്‍ മതിയാകും. വേനല്‍ക്കാലത്തും അല്ലാതെയുമെല്ലാം ഉറക്കക്കുറവ് അഥവാ ഇന്‍സോംമ്നിയ പലര്‍ക്കും പതിവാണ്.
നല്ലൊരു ദാഹശമനിയായ ഇത് ശരീരത്തിന് തണുപ്പു നല്കുന്ന ഒന്നാണ്. ഇതാണ് വേനല്‍ച്ചൂടില്‍ ശരീരത്തിന് ഗുണം നല്‍കുന്നതും വേനല്ച്ചൂടു കാരണമുള്ള പല രോഗങ്ങളും അകറ്റാന്‍ സഹായിക്കുന്നതും. ചൂടുകാലത്തു രാമച്ച വിശറി കൊണ്ടു വീശിയില്ശരീരത്തിന് കുളിര്‍മ ഏറെ ലഭിയ്ക്കും. വേനല്ക്കാലത്തു വിയര്‍പ്പു കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും രാമച്ചം ഗുണകരമാണ്. ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന വിയര്പ്പുകുരുവിനുള്ള മരുന്നാണിത്.
ഇത് അരച്ചു ദേഹത്തു പുരട്ടിയാല്‍ ചൂടു കുരു ശമിയ്ക്കുന്നു. വിയര്‍പ്പു നാറ്റം ഒഴിവാക്കാനും അമിത വിയര്‍പ്പു തടയാനും ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകും.
ബിപി
ബിപി നിയന്ത്രിയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിനും രാമച്ചം ഗുണകരമാണ്. ബിപി നിയന്ത്രണത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതും ഉണക്കിയ തണ്ണിമത്തന് കുരുവും ചേര്‍ത്തു ചതച്ച് ഒരു ടേബിള്‍ സ്പൂണ്‍ വീതം ദിവസം രണ്ടു നേരം അടുപ്പിച്ച് ഒരു മാസം കഴിയ്ക്കുന്നത് ബിപി നിയന്ത്രണത്തിനു സഹായിക്കും. ഒരു കഷ്ണം, കുക്കുമ്പര്‍, ക്യാരറ്റ്, ഇഞ്ചി എന്നിവയും ഒരു കഷ്ണം രാമച്ചവുമിട്ട് ജ്യൂസ് തയ്യാറാക്കി 10 ദിവസവും അടുപ്പിച്ചു കുടിച്ചാല്‍ മൂത്ര സംബന്ധമായ രോഗങ്ങള്‍ മാറും. മൂത്രച്ചൂടു പോലെയുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. മൂത്രത്തിലെ അണുബാധ മാറാനും ഇതു തടയാനുമുള്ള നല്ലൊരു വഴിയാണിത്.
സ്ട്രെസ്
പാര്‍ക്കിന്‍സണ്‍സ് രോഗം പോലുള്ളവയ്ക്കും ഇത് ഏറെ നല്ലതാണ്.ഇത് സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. ദേഷ്യം, അസ്വസ്ഥത, ഹൈപ്പര്ടെന്ഷന് തുടങ്ങിയവയെല്ലാം പരിഹരിയ്ക്കാന്‍ ഈ വെള്ളത്തിനു സാധിയ്ക്കും. നെര്‍വസ് സിസ്റ്റം അതായത് നാഡീവ്യൂഹത്തിന് ആരോഗ്യകരമായ ഒന്നാണ് ഈ പാനീയം. ഇതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് ഗുണകരമാകുന്നത്. തലച്ചോറിനേയും ഇതു വഴി മനസിനേയും ശാന്തമാക്കുന്നതും രാമച്ച വെള്ളത്തിന്റെ ഗുണമാണ്.
തലവേദന
രണ്ടു വയസിനു മീതേയുളള കുട്ടികള്‍ക്ക് ഈ വെള്ളം ദിവസവും കൊടുക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. അസുഖം തടഞ്ഞു നിര്‍ത്തുകയും ചെയ്യും.ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്. ര്ത്തനങ്ങനെ സഹായിക്കുന്നു. ഇതു വഴി മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറൂബിനെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു.ഇതു പോലെ വാതം, സന്ധി വേദന തുടങ്ങിയ പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം നല്‍കുകയും ചെയ്യുന്നു. ഇത് അരച്ചിടുന്നതും നല്ലതാണ്. തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വെള്ളം കുടിയ്ക്കുന്നതും രാമച്ചം അരച്ചിടുന്നതുമെല്ലാം തന്നെ ഗുണകരമാണ്.
പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍
പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് രാമച്ചം. ചുമയുണ്ടെങ്കില്‍ ഇത് കത്തിച്ച പുക ശ്വസിയ്ക്കുന്നതും ഏറെ പ്രയോജനം നല്‍കും. രാമച്ച വെള്ളത്തില്‍ ആവി പിടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. വയറിനെ തണുപ്പിയ്ക്കുന്നതു കൊണ്ടു തന്നെ അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനുമെല്ലാം നല്ലൊരു പരിഹാരം കൂടിയാണിത്. വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് രാമച്ചമിട്ട വെള്ളം. ഇത് ഛര്‍ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലതാണ്. നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാണ് ഇത്. ഇതിന്റെ എണ്ണ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : health benefits of drinking vetiver ramacham water during summer
Malayalam News from Samayam Malayalam, TIL Network