ഐഷയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി വിട്ടയയ്ക്കുമെന്നാണ് കരുതിയിരുന്നത്. നാളെ രാവിലെ 9.45 ന് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ഐഷയ്ക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
ഐഷ സുൽത്താന
ഹൈലൈറ്റ്:
- നാളെ രാവിലെ ഹാജരാകണം
- ഇന്ന് എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു
- ബിജെപി ലക്ഷദ്വീപ് ഘടകമാണ് പരാതി നൽകിയത്
പരീക്ഷയ്ക്കിടയിൽ ‘ബേബീ’ എന്നു വിളിച്ചു; പരാതിയുമായി വിദ്യാർത്ഥിനി; ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ വിവാദം
ഐഷയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി വിട്ടയയ്ക്കുമെന്നാണ് കരുതിയിരുന്നത്. നേരത്തെ ഹൈക്കോടതി ഐഷയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു.
ലക്ഷദ്വീപിൽ കൊവിഡ് പടരാനുള്ള കാരണം കേന്ദ്രസർക്കാരിന്റെ ബയോ വെപ്പണാണെന്ന് ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞതാണ് രാജ്യ ദ്രോഹ കേസിന് ഇടയാക്കിയത്. ബിജെപി ലക്ഷദ്വീപ് ഘടകമാണ് ഐഷയ്ക്കെതിരെ പരാതി നൽകിയത്.
ഇന്ധന വിലവർദ്ധനയ്ക്ക് കാരണം യുപിഎ സർക്കാർ; കുറ്റപ്പെടുത്തലുമായി പെട്രോളിയം മന്ത്രി
നാളെ രാവിലെ 9.45 ന് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ഐഷയ്ക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. ബന്ധുക്കൾ ആശുപത്രിയിൽ ആയതിനാൽ കൊച്ചിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് പോലീസിനോട് ഐഷ ആവശ്യപ്പെട്ടിരുന്നു. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lakshadweep aisha sultana has to appear for interrogation tomorrow
Malayalam News from malayalam.samayam.com, TIL Network