നിലവിൽ 9530 കൊവിഡ് കേസുകളിൽ, 9.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2037 പേർ രോഗമുക്തി നേടി.
ഹൈലൈറ്റ്:
- എറണാകുളത്താണ് ഇന്ന് ഏറ്റവും അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്
- ആകെ മരണം 66,793 ആയി
- 4 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 26,036 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 931 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
‘പെട്ടിതൂക്കി വേണുഗോപാൽ’; അഞ്ച് സംസ്ഥാനങ്ങൾ വിറ്റുതുലച്ചു; പ്രവർത്തകരുടെ പ്രതിഷേധം; മുന്നറിയിപ്പുമായി കെപിസിസി
നിലവിൽ 9530 കൊവിഡ് കേസുകളിൽ, 9.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 4 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 26 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,793 ആയി.
‘രാഹുൽ മുതൽ കെ.സിവരെ’; നേതാക്കളെ അധിക്ഷേപിക്കരുതെന്ന് പ്രവർത്തകരോട് കെപിസിസി, നടപടി സ്വീകരിക്കും
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1028 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 53 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2037 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 231, കൊല്ലം 179, പത്തനംതിട്ട 112, ആലപ്പുഴ 107, കോട്ടയം 223, ഇടുക്കി 119, എറണാകുളം 344, തൃശൂർ 153, പാലക്കാട് 132, മലപ്പുറം 57, കോഴിക്കോട് 221, വയനാട് 82, കണ്ണൂർ 59, കാസർഗോഡ് 18 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 9530 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,43,070 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
ആഡംബര വാഹനത്തില്‍ കറക്കം; സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരകള്‍, യുവാവ് അറസ്റ്റില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : coronavirus cases in kerala on 12th march 2022
Malayalam News from Samayam Malayalam, TIL Network