പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ജര്‍മനിയുടെ എതിരാളികള്‍. പോര്‍ച്ചുഗല്‍ ബല്‍ജിയത്തേയും ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിനേയും നേരിടും
UEFA EURO 2020: ലോക-യൂറോ ചാമ്പ്യന്മാരുള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ ഹംഗറിയും അവര്‍ക്ക് തുല്യരായി നിലനിന്നു. അവസാന മത്സരത്തിന്റെ അന്തിമ നിമഷം വരെ പോരാട്ട വീര്യം കൊണ്ട് അതിശയിപ്പിച്ച ടിം. ഹംഗറിയായിരിക്കും പുറത്തേക്ക് പോവുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും മത്സരഫലങ്ങള്‍ ഏവരേയും ഞെട്ടിച്ചു.
ജര്‍മനി ഹംഗറിയോട് തോല്‍വിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ആദം സലായിയും ആന്ദ്രാസ് ഷാഫറുമാണ് ഹംഗറിയുടെ സ്കോര്‍മാര്‍. കായ് ഹാവേര്‍ട്സും ലിയോണ്‍ ഗൊരേസ്കയും ജര്‍മനിക്കായും ഗോള്‍ നേടി.
രണ്ട് തവണ ജര്‍മനി പിന്നിലായതിന് ശേഷമാണ് ഹംഗറിയോട് സമനില പിടിച്ചത്. ഹംഗറിയുടെ വീരഗാഥ യൂറോ ചരിത്രത്തില്‍ രേഖപ്പെടുത്തും. നേരത്തെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെയും അവര്‍ സമനിലക്കെണിയില്‍ വീഴ്ത്തിയിരുന്നു. പോര്‍ച്ചുഗലിനോട് തോല് വിഴങ്ങിയതാകട്ടെ അവസാന 10 മിനുറ്റിലും.
അതേസമയം, ഗ്രൂപ്പ് എഫിലെ ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടി. പോര്‍ച്ചുഗലിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും ഫ്രാന്‍സിനായി കരിം ബെന്‍സിമയുമാണ് സ്കോര്‍ ചെയ്തത്.
ഫ്രാന്‍സിനെതിരായ പ്രകടനത്തോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടത്തിനൊപ്പമെത്താന്‍ റൊണാള്ഡൊയ്ക്കായി. 109 ഗോളുകള്‍ നേടിയ ഇറാന്റെ ഡെലെ അലിയും താരവും ഒപ്പത്തിനൊപ്പമാണ്.
ഗ്രൂപ്പ് എഫില്‍ ഒരു തോല്‍വി പോലും അറിയാതെ ഫ്രാന്‍സ് ഒന്നമതെത്തി. ജര്‍മനി രണ്ടും പോര്‍ച്ചുഗല്‍ മൂന്നും സ്ഥാനങ്ങളില്‍. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ജര്‍മനിയുടെ എതിരാളികള്‍. പോര്‍ച്ചുഗല്‍ ബല്‍ജിയത്തേയും ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിനേയും നേരിടും.
Also Read: UEFA EURO 2020: സ്കോട്ലൻഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം