ഹൈലൈറ്റ്:
- വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി
- സുപ്രധാന നീക്കവുമായി ഐടി മന്ത്രാലയം
- പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നടപടി
മറ്റൊരു വ്യക്തിയുടെയോ സംഘടനകളുടെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നതെങ്കിൽ യഥാർഥ ഉടമകളോ, അല്ലെങ്കിൽ അവർക്ക് വേണ്ടി ആരെങ്കിലുമോ പരാതി നൽകിയാൽ 24 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഐടി മാർഗനിർദ്ദേശങ്ങളിൽ ഇതിനായി ഭേദഗതി വരുത്തി. ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള അക്കൗണ്ടുകൾക്കെതിരെ എല്ലാം ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും.
Also Read : വിശാല പ്രതിപക്ഷ സഖ്യം ശക്തിപ്പെടുന്നു; കോൺഗ്രസും ഇടതുപാര്‍ട്ടികളുമായി ശരദ് പവാറിൻ്റെ ചര്‍ച്ച
ഇതിനുള്ള വ്യവസ്ഥകൾ സോഷ്യൽ മീഡിയാ കമ്പനികൾക്കായുള്ള പുതിയ ഐടി നിയമങ്ങളിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശിൽ നിന്നും ആദ്യ കൊവിഡ് 19 ഡെൽറ്റാ പ്ലസ് മരണം
ക്രിക്കറ്റ് താരങ്ങൾ, ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സംഘടനകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള അക്കൗണ്ടുകൾ സജീവമാവുകയും സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ വർധിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നീക്കം. പുതിയ നിർദേശത്തിലൂടെ വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി ലഭിച്ചാൽ നടപടി എടുക്കാൻ സോഷ്യൽ മീഡിയകൾക്ക് നിയമപരമായ ബാധ്യത വന്നിരിക്കുകയാണ്. വിഷയത്തിൽ സോഷ്യൽ മീഡിയ കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചരിത്രസാക്ഷിയായി നിലകൊള്ളുന്ന ചുമടുതാങ്ങികള്‍ വിസ്മൃതിയിലേക്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : remove fake accounts within 24 hours of complaint centre asked to facebook, twitter, youtube
Malayalam News from malayalam.samayam.com, TIL Network