പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഇതര പാര്‍ട്ടികള്‍ വലിയ വിജയം നേടിയതിനു പിന്നാലെയാണ് പ്രതിപക്ഷസഖ്യത്തിനുള്ള സാധ്യത ഉടലെടുത്തത്.
ശരദ് പവാർ യോഗത്തിൽ Photo: ANi
അതേസമയം, രാഷ്ട്രീയ ചര്‍ച്ചകളല്ല നടക്കുന്നതെന്നും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് യശ്വന്ത് സിൻഹ അടക്കമുള്ള നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാൽ നടക്കുന്ന ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും കോൺഗ്രസിനെ ഒപ്പം കൂട്ടാതെ മുന്നോട്ടില്ലെന്നും ശരദ് പവാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കള്‍ ആരുമില്ലാതെ മുംബൈയിൽ നടന്ന പ്രതിപക്ഷ യോഗത്തിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും സജീവമായി രംഗത്തെത്തുന്നത്.
Also Read: സംവിധായകനും ഛായാഗ്രാഹകനുമായ ശിവൻ (89) അന്തരിച്ചു
യശ്വന്ത് സിൻഹ രൂപീകരിച്ച രാഷ്ട്രീയ മഞ്ച് എന്ന വേദിയുടെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം യോഗം നടന്നത്. എന്നാൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ എത്തിയതോടെ ഇത് മൂന്നാം മുന്നണിയ്ക്കുള്ള നീക്കമാണെന്ന് തെറ്റിദ്ധരിക്കരുതെന്നാണ് സംഘാടകരുടെ നിലപാട്. കോൺഗ്രസിനു പുറമെ ഇടതുപാര്‍ട്ടികളുമായും നേതാക്കള്‍ സംസാരിക്കുന്നുണ്ട്.
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഇതര കക്ഷികള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെയാണ് പുതിയ സഖ്യം രൂപപ്പെടാനുള്ള സാധ്യത തെളിഞ്ഞത്. തൃണമൂൽ കോൺഗ്രസിനു വേണ്ടിയും തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വേണ്ടിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയ പ്രശാന്ത് കിഷോര്‍ മുംബൈയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പഞ്ചാബിലെ കോൺഗ്രസ് നേതൃത്വവുമായും പ്രശാന്ത് കിഷോറിനു അടുത്ത ബന്ധമുണ്ട്.
മനുഷ്യജീവനെടുത്ത് വയനാട്ടിലെ അശാസ്ത്രീയ വൈദ്യുതി വേലികള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : congress and left leaders meet sharad pawar as rashtriya manch gain political significance
Malayalam News from malayalam.samayam.com, TIL Network