ലാപ്‌ടോപ്പിൽ നിന്നും ഫോൺ സ്‌ക്രീനുകളിൽ നിന്നും പുറപ്പെടുന്ന ബ്ലൂ ലൈറ്റ് ദീർഘനേരം ഏൽക്കുന്നത് ചർമ്മത്തിൽ വാർധക്യ ലക്ഷണങ്ങൾ വേഗത്തിലാക്കാൻ കാരണമായേക്കാം. ഇത് ഒഴിവാക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടത്…
ബ്ലൂ ലൈറ്റ് ചർമ്മത്തിന് ദോഷം
ഹൈലൈറ്റ്:
- കമ്പ്യൂട്ടർ, ഫോൺ എന്നിവയിലെ ബ്ലൂ ലൈറ്റ് ചർമ്മത്തിന് പലവിധത്തിൽ ദോഷം ചെയ്യും
- ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കാം
- കൂടാതെ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളും
എന്നിരുന്നാലും, തിളങ്ങുന്ന ചർമ്മം ഉണ്ടാവുമെന്ന കാര്യം ഇത് ഇപ്പോഴും ഉറപ്പുനൽകുന്നില്ല. നമ്മുടെ ലാപ്‌ടോപ്പുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും പുറപ്പെടുവിക്കുന്ന നീല നിറത്തിലുള്ള പ്രകാശം അൾട്രാവയലറ്റ് രശ്മികളുമായി സമ്പർക്കം പുലർത്തുന്നതുപോലെ ചർമ്മത്തിന് ദോഷം വരുത്തും.
ഈ ദിവസങ്ങളിൽ കൂടുതൽ ആളുകളും വീട്ടിലിരുന്നുള്ള ജോലി തുടരുകയാണ്. കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കുന്ന സമയവും താരതമ്യേന കൂടിയിരിക്കുന്നു. ഇത്തരം ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുന്ന ബ്ലൂ ലൈറ്റ് ചർമ്മത്തിന് ദോഷകരമാണെന്ന കാര്യം പലർക്കും അറിയില്ല. ബ്ലൂ ലൈറ്റ് ദീർഘനേരം ഏൽക്കുന്നത് നിങ്ങളുടെ പ്രായം വേഗത്തിലാക്കാനും ചർമ്മത്തെ നശിപ്പിക്കാനും ഇടയാക്കും.
ചർമ്മത്തിലെ പിഗ്മെന്റേഷൻ അകറ്റാൻ ചില നാടൻ മാർഗ്ഗങ്ങൾ ഇതാ
ബ്ലൂ ലൈറ്റ് ചർമ്മത്തിന് ദോഷകരമാകുന്നത് എങ്ങനെ
ഈ ബ്ലൂ ലൈറ്റ് എന്താണെന്നും അത് നമ്മുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, അത് എൽക്കുന്നതിൽ നിന്ന് ചർമ്മത്തെ എങ്ങനെ തടയാമെന്നും ചർമ്മത്തെ എങ്ങനെ പരിപാലിക്കാമെന്നും കൃത്യമായി മനസ്സിലാക്കാം. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന ഒരുതരം ദൃശ്യപ്രകാശമാണ് ബ്ലൂ ലൈറ്റ്. ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി തുടങ്ങിയ ഉപകരണങ്ങളാണ് ഇത് സാധാരണയായി പുറപ്പെടുവിക്കുന്നത്. നിങ്ങൾ അതിലേക്ക് കൂടുതൽ അടുക്കുമ്പോഴും, കൂടുതൽ നേരം സ്ക്രീനിന് മുൻപിൽ സമയം ചിലവിടുമ്പോഴും നീല വെളിച്ചം നാം കൂടുതൽ ഏൽക്കേണ്ടി വരുന്നു.
പതിവായി ദീർഘനേരം ഈ ബ്ലൂ ലൈറ്റ് ഏൽക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ചർമ്മത്തിൽ നേരത്തേയാക്കാനുള്ള സാധ്യത വളരെയധികമാണ്. ഇത് കൂടാതെ ചുളിവുകൾ പ്രത്യക്ഷപ്പെടുക, പിഗ്മെന്റേഷൻ, ചർമ്മകോശങ്ങളിൽ നിന്നുള്ള കൊളാജൻ ക്ഷയിക്കുക തുടങ്ങിയ പ്രശ്നങ്ങളും ചർമ്മത്തിൽ ഉണ്ടാകാം. ഈ അവസ്ഥയിൽ നിന്ന് ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം?
1. ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ
നിങ്ങളുടെ ഫോണിനും ലാപ്‌ടോപ്പ് സ്‌ക്രീനുകൾക്കുമായി ബ്ലൂ ലൈറ്റ് ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മം കുറ്റമറ്റതായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു ഉറപ്പ് നൽകാൻ സഹായകമാവും.
2. സൺബ്ലോക്ക് അല്ലെങ്കിൽ സൺസ്ക്രീൻ ഉപയോഗിക്കുക
സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയിരിക്കുന്ന സൺസ്ക്രീനുകൾ നീല വെളിച്ചത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ സഹായിക്കും. മിനറൽ സൺസ്ക്രീനുകളിൽ ഇവ അടങ്ങിയിട്ടുണ്ട്.
3. ആന്റിഓക്‌സിഡന്റ് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക
വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫെരുലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന ഫെയ്സ് വാഷുകൾ അല്ലെങ്കിൽ ഫെയ്സ് മോയ്‌സ്ചുറൈസറുകൾ എല്ലാം നീല വെളിച്ചത്തിന്റെ ദോഷകരമായ ഫലങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
മുടി കൊഴിച്ചിൽ തടയാൻ ഹോട്ട് ഓയിൽ മസ്സാജ് & സ്റ്റീം തെറാപ്പി
4. ധാരാളം ഇടവേളകൾ എടുക്കുക
സ്‌ക്രീനിന്റെ മുമ്പിൽ ഇരുന്ന് പ്രവർത്തിക്കുമ്പോൾ ബ്ലൂ ലൈറ്റ് കൂടുതലായി ഏൽക്കുന്നത് കുറയ്ക്കുന്നതിന് ഇടവേളകൾ എടുക്കുന്നുവെന്ന് ഉറപ്പാക്കുക.
ഈ ലോക്ക് ഡൗൺ സമയത്ത് ചർമ്മത്തിന്റെ നല്ല ആരോഗ്യവും പോഷണവും ഉറപ്പാക്കാൻ കൂടുതൽ ആശയങ്ങൾ തിരയുകയാണോ? എങ്കിൽ ആദ്യം ഈ ഉപയോഗപ്രദമായ പൊടിക്കൈകൾ പരിശോധിക്കുക. ചർമ്മം ചുളിവില്ലാത്തതും ആരോഗ്യകരവും തിളക്കമാർന്നതുമാണെന്ന് ഉറപ്പാക്കാൻ ഈ ലളിതമായ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നുവെന്നത് ഉറപ്പാക്കുക.
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.
മുഖം തിളങ്ങാൻ ഒരു രാത്രി മാസ്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : do you know how blue light from phone and computer affects your skin
Malayalam News from malayalam.samayam.com, TIL Network