അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു ഓർമ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി. മുൻമന്ത്രി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യുഎഇയിലെ മാധ്യമ പ്രവർത്തക തൻസി ഹാഷിർ മുഖ്യാതിഥിയായി. സ്ത്രീ സമത്വതെ കുറിച്ചും, കേരളത്തിൽ കൂടുതൽ സ്ത്രീകൾ പൊതു ഭരണ രംഗത്തേക്ക് കടന്ന് വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ എടുത്തു പറഞ്ഞു.
സ്ത്രീകൾ നേടി എടുക്കേണ്ട സാമ്പത്തിക സ്വാതന്ത്യത്തെ കുറിച്ചും കുടുംബശ്രീ പദ്ധതി നാട്ടിലെ സാധാരണക്കാരായ വീട്ടമ്മമാരെ എങ്ങനെ സ്വയം പര്യാപ്തമാക്കി എന്നും തന്‍സി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യൻ നിയമ വ്യവസ്ഥയും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ നോർക്ക ലീഗൽ സെല്ലിലെ അഡ്വ. അഞ്ജലി മുഖ്യ പ്രഭാഷണം നടത്തി. അനിത ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാവിഭാഗം കൺവീനർ വിജിഷ സ്വാഗതവും,സുല്ഫത് ഫിറോസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..