Sumayya P | Samayam Malayalam | Updated: Mar 16, 2022, 1:02 PM
Subscribe
ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സ്ഥലങ്ങളിൽ നിക്ഷേപങ്ങൾക്ക് അവസരം ഒരുക്കുന്നത്.
Also Read: വെള്ളിയാഴ്ച വരെ പൊടിക്കാറ്റ് ഉണ്ടായിരിക്കും, ജാഗ്രത തുടരണം; മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റ് ഉണ്ടായിരിക്കുന്ന പ്രദേശങ്ങളുടെ പട്ടികപുറത്തുവിട്ടു
ബുറൈമി ഗേറ്റ്, അൽഅബില ഏരിയ എന്നിവിടങ്ങളിൽ വിനോദസഞ്ചാര പൈതൃക പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി റൗണ്ട് എബൗട്ടിന് സമീപമുള്ള മഹ്ദ റോഡിൽ നിരവധി വിനോദസഞ്ചാര പരിപാടികൾ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അൽ ഖന്ദഖ് കോട്ടക്കും അൽ ബുറൈമി ഒയാസിസിനും സമീപമുള്ള പ്രദേശങ്ങളിൽ നിക്ഷേപത്തിന് അവസരമൊരുക്കും. ഗവർണർ ഡോ. ഹമദ് ബിൻ അഹമ്മദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. വിഷയത്തെ കുറിച്ച് വലിയ ചർച്ചകൾ ആണ് നടന്നത്.
കൂടാതെ രാജ്യത്തിന്റെ പല ഭാഗത്തും ഉള്ള ടൂറിസം ഭാഗങ്ങളെ ലക്ഷ്യം വെച്ച് പല പദ്ധതികളും ഒരുക്കുന്നുണ്ട്. സാഹസിക വിനേദ സഞ്ചാര പ്രവർത്തനങ്ങൾ, മലകയറ്റം, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുക, പരമ്പരാഗതമായി നിൽക്കുന്ന പല പരിപാടികളും ഒരുക്കി സഞ്ചാരികളെ ആശ്രയിക്കാൻ ഉള്ള പദ്ധതികൾ ഒരുക്കുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു.
ബിവറേജില്‍ നിന്നും മദ്യം വാങ്ങും; വില്‍പ്പന അഞ്ചിരട്ടി വിലയ്ക്ക്, പ്രതി പിടിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
കമന്റ് ചെയ്യൂ
കൂടുതൽ വാർത്തകൾ
Web Title : four areas to be offered for tourism investment in buraimi oman
Malayalam News from Samayam Malayalam, TIL Network