കൽപ്പറ്റയിൽ എംവി ശ്രേയസ് കുമാറിനെതിരെ സിപിഎം ജില്ലാ നേതാക്കൾ വരെ പരസ്യമായി രംഗത്തുണ്ടായിരുന്നു. ശ്രേയസ് കുമാറിനും ജോസ് കെ മാണിക്കുമെതിരെ പ്രവർത്തിച്ചവർക്കെതിരെ സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
ഹൈലൈറ്റ്:
- രാജ്യസഭ സീറ്റ് പിടിച്ചെടുത്തത് ഏകാധിപത്യം
- 2009 ലോക് സഭ തെരഞ്ഞെടുപ്പിലെ തനിയാവർത്തനം
- ജോസ് കെ മാണിക്കെതിരെ സിപിഎം പ്രവർത്തിച്ചു
പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് കോൺഗ്രസ് വീരേന്ദ്രകുമാറിനും ജോസ് കെ മാണിയ്ക്കും രാജ്യ സഭാ സീറ്റ് നൽകിയിരുന്നക്ത്. അത് തുടർന്നുവെന്നല്ലാതെ പുതിയതായി ഒന്നും അവർക്ക് സിപിഎം നൽകിയിരുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Also Read : ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍; ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപ്
“എൻസിപി യുടെ സിറ്റിങ് സീറ്റായ പാലാ നിയമസഭാ സീറ്റ് ഒരു ചർച്ചയും കൂടാതെ പിടിച്ചടക്കിയതിന്റെ പ്രതിഷേധമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ വിജയത്തിൽ കലാശിച്ചത്. ജോസ് കെ മാണി വിജയിക്കണമെന്ന് സിപിഎമ്മിന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. സിപിഎം പ്രാദേശിക നേതാക്കൾ ജോസ് കെ മാണിക്കെതിരെ പ്രവർത്തിച്ചിരുന്നു.”- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കൽപ്പറ്റയിൽ എംവി ശ്രേയസ് കുമാറിനെതിരെ സിപിഎം ജില്ലാ നേതാക്കൾ വരെ പരസ്യമായി രംഗത്തുണ്ടായിരുന്നു. ശ്രേയസ് കുമാറിനും ജോസ് കെ മാണിക്കുമെതിരെ പ്രവർത്തിച്ചവർക്കെതിരെ സിപിഎം ഒരു അന്വേഷണമോ നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്നതിന്റെ പേരിലാണ് ജി സുധാകരൻ, വികെ മധു എന്നിവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
Also Read : എഎ റഹീം സിപിഎം രാജ്യസഭ സ്ഥാനാർഥി
എൽഡിഎഫിൽ ഘടക കക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം നൽകിയപ്പോൾ ശ്രേയസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാ ദളിനു മാത്രം മന്ത്രി സ്ഥാനം നൽകിയില്ല. ശ്രേയസ് കുമാറിന്റെ രാജ്യസഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കെപി മോഹനനെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ലോക് താന്ത്രിക് ജനതാദളിലെ ഷെയ്ക്ക് പി ഹാരീസിനെ ഇപ്പോൾ വീരോചിതമായി സിപിഎമ്മിൽ ചേർത്തത് ശ്രേയസ് കുമാറിനെ അപമാനിക്കുന്നതിനു കൂടിയാണെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
ശ്രേയാംസ് കുമാറിന്റേതുൾപ്പെടെ കാലാവധി അവസാനിക്കുന്ന മൂന്ന് സീറ്റിൽ തങ്ങൾക്ക് വിജയിക്കാവുന്ന സീറ്റുകൾ ഇടതുമുന്നണി സിപിഎമ്മിനും സിപിഐയ്ക്കുമാണ് നൽകിയിരിക്കുന്നത്. എൽജെഡി ഒരു സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും സീറ്റ് സിപിഐയ്ക്ക് നൽകാൻ ഇന്നലെ ചേർന്ന മുന്നണിയോഗം തീരുമാനത്തിലെത്തുകയായിരുന്നു.
ഇവിടെ ജാതി ചോദിക്കുന്നു… കണ്ണൂരിൽ നിന്നൊരു അനുഭവകഥ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : rajya sabha election cherian philip facebook post against ldf on ljd seat
Malayalam News from Samayam Malayalam, TIL Network