മീന മാസം ഒന്നാം തിയതി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന് പിന്നാലെയാണ് എല്ലാ മാസം ഒന്നാം തിയതിയും ക്ഷേത്രത്തിൽ എത്താൻ ശ്രമിക്കുമെന്ന് ചെന്നിത്തല പറഞ്ഞത്.
ഹൈലൈറ്റ്:
- കരുണാകരന്റെ പാത പിന്തുടരാൻ ശ്രമിക്കും
- ഗുരുവായൂർ ക്ഷേത്ര ദർശനം പതിവാക്കാൻ ചെന്നിത്തല
- ഭഗവത് സന്നിധിയില്‍ എല്ലാ ദുഖങ്ങളും ഇറക്കി വയ്ക്കും
“കെ കരുണാകരൻ, എല്ലാ മാസവും ഒന്നാം തിയതി എത്ര തിരക്കുണ്ടെങ്കിലും ഗുരുവായൂർ എത്തുന്നതാണ്. ആ പാത പിന്തുടരാൻ ശ്രമിക്കുകയാണ്. അതിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭഗവത് സന്നിധിയില്‍ എല്ലാ ദുഖങ്ങളും ഇറക്കി വയ്ക്കുക. നമ്മുടെ എല്ലാ കാര്യങ്ങളും പറയുക എന്നതാണല്ലോ പ്രധാനപ്പെട്ട കാര്യം.” രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read : കോൺഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തിൽ; അംഗത്വ വിതരണം പൂര്‍ത്തിയാക്കുമെന്ന് സുധാകരൻ
മീന മാസം ഒന്നാം തിയതി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന് പിന്നാലെയാണ് എല്ലാ മാസം ഒന്നാം തിയതിയും ക്ഷേത്രത്തിൽ എത്താൻ ശ്രമിക്കുമെന്ന് ചെന്നിത്തല പറഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്നിത്തല ഇടക്കൊക്കെ എത്താറുണ്ടെങ്കിലും ഇത് പതിവായിരുന്നില്ല. ആ രീതിയ്ക്ക് മാറ്റം വരുത്തുമെന്നാണ് മുൻ പ്രതിപക്ഷ നേതാവ് പറയുന്നത്.
Also Read : ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍; ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപ്
അതേസമയം കോൺഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ഇതോടെ അംഗത്വ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അംഗത്വ വിതരണത്തിനായി പാര്‍ട്ടി മൊത്തത്തിൽ ഇറങ്ങാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേതൃയോഗത്തിൽ ആവശ്യപ്പെട്ടെന്ന് മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇവിടെ ജാതി ചോദിക്കുന്നു… കണ്ണൂരിൽ നിന്നൊരു അനുഭവകഥ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : inc kerala leader ramesh chennithala to following steps of k karunakaran by visiting to guruvayur temple
Malayalam News from Samayam Malayalam, TIL Network