Ken Sunny | Samayam Malayalam | Updated: Mar 16, 2022, 1:53 PM
2000 മുതൽ ലോകമെമ്പാടും സഞ്ചരിക്കുന്ന കുടുംബമാണ് സാപ്പ് കുടുംബം. ഹെർമനും കാൻഡലേറിയയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞ 22 വർഷത്തിനിടെ 362,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. 1928 മോഡൽ ഗ്രഹാം-പൈജ് കാറിലാണ് അഞ്ച് ഭൂഖണ്ഡങ്ങളും 102 രാജ്യങ്ങളും ഈ കുടുംബം സന്ദർശിച്ചത്.
ഹൈലൈറ്റ്:
- ഇപ്പോൾ അവർ ഉറുഗ്വേയുടെ അതിർത്തിയിലുള്ള ഈ പട്ടണത്തിലാണ്.
- 2000 ജനുവരി 25-ന് യാത്ര ആരംഭിച്ച അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലേക്ക് അവസാന യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് സായ്പ് കുടുംബം.
- യാത്ര തുടങ്ങുമ്പോൾ ഹെർമന്‍ 31 വയസ്സായിരുന്നു, ഇപ്പോൾ 53 വയസ്സ്. യാത്ര തുടങ്ങുമ്പോൾ കാൻഡലേറിയയ്ക്ക് 29 വയസ്സായിരുന്നു, ഇപ്പോൾ 51 വയസ്സായി. യാത്രക്കിടെ നാല് കുട്ടികളും ദമ്പതികൾക്കുണ്ടായി.
2000 മുതൽ ലോകമെമ്പാടും സഞ്ചരിക്കുന്ന കുടുംബമാണ് സാപ്പ് കുടുംബം. ഹെർമനും കാൻഡലേറിയയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞ 22 വർഷത്തിനിടെ 362,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. 1928 മോഡൽ ഗ്രഹാം-പൈജ് കാറിലാണ് അഞ്ച് ഭൂഖണ്ഡങ്ങളും 102 രാജ്യങ്ങളും ഈ കുടുംബം സന്ദർശിച്ചത്. ഇപ്പോൾ അവർ ഉറുഗ്വേയുടെ അതിർത്തിയിലുള്ള ഈ പട്ടണത്തിലാണ്. 2000 ജനുവരി 25-ന് യാത്ര ആരംഭിച്ച അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലേക്ക് അവസാന യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് സായ്പ് കുടുംബം.
‘ബന്ധങ്ങൾ തകർക്കുന്ന പുട്ട്’, വൈറലായി വിദ്യാത്ഥിയുടെ ഉത്തരക്കടലാസ്
“എനിക്ക് വളരെ സമ്മിശ്രമായ ചിന്തകളാണ്. ഞങ്ങൾ ഒരു സ്വപ്നം അവസാനിപ്പിക്കുകയാണ്, അല്ലെങ്കിൽ ഒരു സ്വപ്നം നിറവേറ്റുകയാണ്. ഇനി എന്ത് വരും? ആയിരക്കണക്കിന് മാറ്റങ്ങൾ, ആയിരക്കണക്കിന് ഓപ്ഷനുകൾ,” ഹെർമൻ AFP യോട് പറഞ്ഞു.
22 വർഷത്തെ ലോക സഞ്ചാരത്തിനിടെ ഹെർമന്റെയും കാൻഡലേറിയയുടെയും ജീവിതത്തിൽ നിരവധി മാറ്റങ്ങളുണ്ടായി. യാത്ര തുടങ്ങുമ്പോൾ ഹെർമന്‍ 31 വയസ്സായിരുന്നു, ഇപ്പോൾ 53 വയസ്സ്. യാത്ര തുടങ്ങുമ്പോൾ കാൻഡലേറിയയ്ക്ക് 29 വയസ്സായിരുന്നു, ഇപ്പോൾ 51 വയസ്സായി. യാത്രക്കിടെ നാല് കുട്ടികളും ദമ്പതികൾക്കുണ്ടായി. ഇപ്പോൾ 19 വയസ്സുള്ള അമേരിക്കയിൽ ജനിച്ച പാമ്പ, ഇപ്പോൾ 16 വയസുള്ള അർജന്റീനയിൽ ജനിച്ച തെഹുവ, 14 വയസ്സുള്ള കാനഡയിൽ ജനിച്ച പലോമ, 12 വയസ്സുള്ളഓസ്ട്രേലിയയിൽ ജനിച്ച വല്ലബി എന്നിവയാണ് മക്കൾ.
ഒരു കോടി രൂപ മോഷ്ടിച്ചു, ഒരു ലക്ഷം ക്ഷേത്രത്തിന് സംഭാവന ചെയ്തു, പക്ഷെ…
വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് യാത്ര ചെയ്യാനുള്ള ആഗ്രഹം ഹെർമനും കാൻഡലേറിയയ്ക്കുമുണ്ടായത്. അലാസ്കയിൽ ഒരു ബാക്ക്പാക്കിംഗ് യാത്രയ്ക്ക് പോയ ശേഷമാണ് ഇനി യാത്രയാണ് ജീവിതം എന്ന് ഇരുവരും തീരുമാനിച്ചത്. ഇതേ തുടർന്നാണ് സമ്മാനമായി കിട്ടിയ 1928 മോഡൽ കാർ നവീകരിച്ച് ഇരുവരും യാത്ര ആരംഭിച്ചത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : zapp family traveling around the world for 22 years coming back home
Malayalam News from Samayam Malayalam, TIL Network