അബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും മുൻ വനിതാ കമ്മിറ്റി അംഗമായ തിരുവനന്തപുരം സ്വദേശിനി ഷീജ ജയകുമാറിന്റെയും, ശക്തിയിലെയും കെഎസ്സിയിലെയും അംഗമായ തിരുവനന്തപുരം ആലങ്കോട് പള്ളിമുക്ക് സ്വദേശി ബദറുദ്ദീൻ അബ്ദുൾ മജീദ് അബ്ദുള്ളയുടെയും വേർപാടിൽ ശക്തി തിയറ്റേഴ്സും കേരള സോഷ്യൽസെന്ററും സംയുക്ത യോഗം ചേർന്ന് അനുശോചിച്ചു.
പ്രശസ്ത ചലച്ചിത്ര ഗാന രചയിതാക്കളായ എസ് രമേശൻ നായർ, പൂവച്ചൽ ഖാദർ, പ്രശസ്ത നാടകകൃത്തും സംവിധായകനുമായ അബുദാബി ശക്തി അവാർഡ് ജേതാവ് എ. ശാന്തകുമാർ, പ്രശസ്ത ചലച്ചിത്രകാരനും കവിയും ഇടതുപക്ഷ സഹായാത്രികനുമായ ബുദ്ധദേവ് ദാസ് ഗുപ്ത, കവിയും ഗ്രന്ഥകർത്താവുമായ ഓണമ്പള്ളിൽ സുന്ദരേശൻ എന്നിവരുടെ വേർപാടിൽ അനുശോചിച്ചുകൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ വെർച്വലായി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ അബുദാബിക്കകത്തും പുറത്തുമുള്ള നിരവധി പേര് പങ്കെടുത്തു.
എ.കെ. മൂസ മാസ്റ്റർ (അബുദാബി ശക്തി അവാർഡ് കമ്മിറ്റി കൺവീനർ), ലോക കേരള സഭ അംഗങ്ങളായ കെ. ബി. മുരളി, എ. കെ. ബീരാൻകുട്ടി, ശക്തി പ്രസിഡന്റ് ടി. കെ. മനോജ്, വൈസ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, കെഎസ്സി ആക്ടിങ്ങ് ജനറൽ സെക്രട്ടറി എസ്. മണിക്കുട്ടൻ, മുൻ പ്രസിഡന്റ് പി. വി. പത്മനാഭൻ, കെ. ജി. സുകുമാരൻ, സലിം ചോലമുഖം, റാണി സ്റ്റാലിൻ, ഗീത ജയചന്ദ്രൻ, ശശികല സജീവൻ, ശശിഭൂഷൺ, സിന്ധു ഗോവിന്ദൻ, എ എൽ സിയാദ്, പ്രിയ ബാലു, ഷോബി അപ്പുക്കുട്ടൻ, ജയൻ ബാലകൃഷ്ണൻ, അരുൺ സജീവൻ, അഷറഫ് കൊച്ചി, കാളിദാസ്, പ്രകാശ് പല്ലിക്കാട്ടിൽ, കെ. കെ. ശ്രീ. പിലിക്കോട്, ബബിത മജീദ്, നാരയണൻ നമ്പൂതിരി, സുരേഷ് പാടൂർ, കെ. വി. മണികണ്ഠൻ, ഷെരീഫ് സി. കെ, റെജിൻ മാത്യു, തുടങ്ങി നിരവധി പേർ തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു.
ഷീജ ജയകുമാർ കോവിഡ് ബാധിച്ച് നാട്ടിൽ വെച്ചാണ് മരിച്ചതെങ്കിൽ ബദറുദീൻ അബുദാബിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഷീജയുടെ അമ്മ സ്വയംപ്രഭ (86) കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ഷീജയുടെ ഭർത്താവ് ബി ജയകുമാർ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ മുൻ ജനറൽ സെക്രട്ടറിയാകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..