Gokul Murali | Samayam Malayalam | Updated: 24 Jun 2021, 08:58:00 AM
മധ്യപ്രദേശിൽ ഇതോടെ ഇത്തരത്തിൽ അഞ്ച് രോഗികളാണുള്ളത്. ഇതിൽ കൂടുതലും സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്നും മറ്റുള്ളത് ഉജ്ജയിനിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 23ന് മരിച്ച യുവതിയാണ് ഇത്തരത്തിൽ പുതിയ വകഭേദമായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- മധ്യപ്രദേശിൽ ഇതോടെ ഇത്തരത്തിൽ അഞ്ച് രോഗികളാണുള്ളത്
- ഇതിൽ കൂടുതലും സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്നും മറ്റുള്ളത് ഉജ്ജയിനിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
- മെയ് 23ന് മരിച്ച യുവതിയാണ് ഇത്തരത്തിൽ പുതിയ വകഭേദമായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്
ഉജ്ജയിനിൽ മരിച്ച കൊവിഡ് രോഗിയുടെ ശ്രവ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് അവരിൽ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തിയത്.
ചാനൽ ചർച്ചയ്ക്ക് ആര് പോകണമെന്ന് ഇനി കെപിസിസി തീരുമാനിക്കും; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് കെ സുധാകരൻ
മധ്യപ്രദേശിൽ ഇതോടെ ഇത്തരത്തിൽ അഞ്ച് രോഗികളാണുള്ളത്. ഇതിൽ കൂടുതലും സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്നും മറ്റുള്ളത് ഉജ്ജയിനിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ അഞ്ച് കൊവിഡ് രോഗികളിൽ നാല് പേരും രോഗമുക്തി വരിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഇത്തരത്തിൽ ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
രണ്ട് ഡെൽറ്റ പ്ലസ് കേസുകൾ ഉജ്ജൈനിൽ നിന്നും ഉണ്ടെന്ന് ഭോപ്പാലിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി ഉജ്ജൈന്റെ നോഡൽ കൊവിഡ് ഉദ്യോഗസ്ഥനും മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 23ന് മരിച്ച യുവതിയാണ് ഇത്തരത്തിൽ പുതിയ വകഭേദമായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനാണ് ആദ്യം കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിന് പുറമെ, ഭര്‍ത്താവിന് വാക്സിന്റെ രണ്ട് ഡോസും ലഭിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, യുവതിക്ക് വാക്സിൻ ലഭിച്ചിരുന്നില്ലെന്നും കണ്ടെത്തി.
നിലവിൽ സംസ്ഥാനത്തെ സ്ഥിതി സര്‍ക്കാര്‍ വിലയിരുത്തി വരികയാണെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി വിശ്വാസ് സാരംഗ് വ്യക്തമാക്കി. അതിനൊപ്പം ഡെൽറ്റ പ്ലസ് വേരിയന്റിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയും പരിശോധിക്കുകയും ചെയ്തു. എന്നാൽ എല്ലാവരും നെഗറ്റീവായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംവിധായകനും ഛായാഗ്രാഹകനുമായ ശിവൻ (89) അന്തരിച്ചു
ഇതിനെല്ലാം പുറമെ, ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. ജനിതകകമാറ്റം സംഭവിക്കുന്ന കേസുകള്‍ കണ്ടെത്തിയതോടെ വലിയ തോതിൽ പരിശോധന നടത്തുന്നുണ്ടെന്നും ഇതിന് ഒരു കാലതാമസവും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചരിത്രസാക്ഷിയായി നിലകൊള്ളുന്ന ചുമടുതാങ്ങികള്‍ വിസ്മൃതിയിലേക്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : madhya pradesh records first delta plus variant of covid-19 death
Malayalam News from malayalam.samayam.com, TIL Network