Samayam Desk | Lipi | Updated: Mar 28, 2022, 3:32 PM
ചാടുന്ന വയറിനെ ഒതുക്കാന്‍ ഏറെ ഗുണകരമാണ് കരിഞ്ചീരകം. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം.
കരിഞ്ചീരകം
കരിഞ്ചീരകം നാം അധികം ഉപയോഗിയ്ക്കാറില്ല. തലയില്‍ പുരട്ടുന്ന വെളിച്ചെണ്ണ കാച്ചാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് കരിഞ്ചീരകം. മരണമൊഴികെ മറ്റെല്ലാത്തിനും മരുന്ന് എന്ന് പൊതുവേ കരിഞ്ചീരകത്തെ പറയും. അത്രയേറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഇതിന് ഉണ്ടെന്നാണ് അര്‍ത്ഥം. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് പോലും ഗുണം നല്കുന്ന ഒന്നാണിത്. ഹൃദയ പ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് കരിഞ്ചീരകം. പോളി, മോണോ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിലൂടെ കരിംജീരകം ഹൃദയ പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ചര്‍മ-മുടി സംബന്ധമായ ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ് കരിഞ്ചീരകം.
തേനും
കരിഞ്ചീരകത്തിന് ഒപ്പം ഇതില്‍ തേനും കൂടി ഉപയോഗിയ്ക്കും. പൊതുവേ മധുരം ആരോഗ്യത്തിന് ദോഷകരമാണെങ്കിലും തേന്‍ സ്വാഭാവിക മധുരമാണ്. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് തേന്‍. തേന്‍ കഴിയ്ക്കുന്നതു കൊണ്ടുളള ഗുണങ്ങള്‍ പലതാണ്. ഇത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ബ്രെയിന്‍ ആരോഗ്യത്തിന് തേന്‍ നല്ലതാണ്. ഇതിനാല്‍ തന്നെ ഓര്മ ശക്തിയ്ക്കും മറ്റും ഗുണകരം. തേനിലെ ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്നവയാണ്. ഇതേ രീതിയിലാണ് ഇത് തടി കുറയ്ക്കുന്നത്.
ഇതിനായി വേണ്ടത്
ഇതിനായി വേണ്ടത് കരിഞ്ചീരകം വറുത്ത് പൊടിച്ചതാണ്. ഇത് നല്ലതു പോലെ പൊടിച്ചെടുക്കുക. ഇതില്‍ നല്ല ചെറുതേന്‍ ചേര്‍ത്ത് ഇളക്കാം. തേനില്‍ കരിഞ്ചീരകപ്പൊടി കുഴയുന്നതുവരെ തേന്‍ ചേര്‍ത്തിളക്കാം. പിന്നീട് ഇത് ഗ്ലാസ് പാത്രത്തിലാക്കി സൂക്ഷിച്ച് വയ്ക്കാം. ഇത് ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കാം. വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കിക്കളയാന്‍ ഗുണകരം.
കുടല്, വയര്‍ ആരോഗ്യത്തിന്
കുടല്, വയര്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് കരിഞ്ചീരകം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും നല്ലൊരു പരിഹാരമാണ് ഇത്. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്. ഇതിട്ട് എണ്ണ കാച്ചി തലയില്‍ തേയ്ക്കുന്നത് പലരും ചെയ്യുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണിത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : how to use black seeds for belly fat
Malayalam News from Samayam Malayalam, TIL Network