ബിർഭും കൂട്ടക്കൊല: ബംഗാൾ നിയമസഭയിൽ എംഎൽഎമാർ തമ്മിലടിച്ചു, കൂട്ടയടിയിൽ സസ്പെൻഷൻ
കോൺഗ്രസ് പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിൽ അംഗത്വമെടുത്ത 39 ലക്ഷം പേർക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സംസ്ഥാന ഘടകത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടിയിലെ ഓരോ അംഗത്തിനും 2 ലക്ഷം രൂപ വീതമുള്ള അപകട ഇൻഷുറൻസ് പോളിസിയിൽ ഇൻഷുറൻസ് നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും തെലങ്കാനയുടെ എഐസിസി ചുമതലയുള്ള മാണിക്കം ടാഗോർ പറഞ്ഞു.
ഇൻഷുറസ് പദ്ധതിക്കായുള്ള പണം സംസ്ഥാനത്തെ പ്രാദേശിക സംസ്ഥാന നേതാക്കൾ കണ്ടെത്തുമെന്ന് നേതൃത്വം പറഞ്ഞു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനായി 8 കോടി രൂപ പ്രീമിയം അടച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതുവരെ 39 ലക്ഷം പേർക്ക് ഇൻഷുറൻസ് നൽകാൻ തീരുമാനിച്ചതായി പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചു. കോൺഗ്രസ് പാർട്ടി ഒരു കുടുംബമാണെന്ന് ടിപിസിസി പ്രസ്താവനയിൽ പറഞ്ഞു. “കോൺഗ്രസ് ഒരു കുടുംബമാണ്, ഒരു കുടുംബമെന്ന നിലയിൽ ഓരോ പ്രവർത്തകനുമൊപ്പം പാർട്ടി നിലകൊള്ളും. ഇത് രാഹുൽ ഗാന്ധിയുടെ ആശയമാണ്. പ്രവർത്തകർക്ക് അപകട ഇൻഷുറൻസ് നൽകാനുള്ള പദ്ധതി തെലങ്കാനയിൽ കോൺഗ്രസ് ആരംഭിക്കുകയാണ്” – എന്നും ടിപിസിസി അറിയിച്ചു.
പാക് റിപ്പബ്ലിക് ദിനത്തിന് ആശംസ; സ്റ്റാറ്റസിട്ട 25കാരി കർണാടകയിൽ അറസ്റ്റിൽ
കോൺഗ്രസിൽ അംഗത്വമെടുത്ത 39 ലക്ഷം പേർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവെന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡൻ്റ് രേവന്ത് റെഡ്ഡി ഇന്ത്യ ടുഡേയോട് പറഞ്ഞു. കോൺഗ്രസ് പാർട്ടിയോട് സ്നേഹവും ബഹുമാനവുമുള്ളവർ മാത്രമാണ് പാർട്ടി അംഗത്വം സ്വീകരിക്കുകയെന്ന് സംസ്ഥാനത്തിൻ്റെ പാർട്ടി ചുമതയുള്ള മാണിക്ക് ടാഗോർ പറഞ്ഞു. ഇൻഷുറൻസ് ലഭിക്കാനായി ആളുകൾ പാർട്ടിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അംഗത്വമെടുക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി മുൻപ് ടിഡിപിയും ടിആര്‍എസും നടപ്പാക്കിയിരുന്നു.
തിരുവനന്തപുരത്ത് സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം
Web Title : telangana congress provides insurance policy to their members
Malayalam News from Samayam Malayalam, TIL Network