ഒരുത്തീ സിനിമ കുടുംബശ്രീ പ്രവർത്തകരോടൊപ്പം കണ്ട് നവ്യാ നായർ. തൃപ്പൂണിത്തുറ തീയറ്ററിൽ ആണ് ഇവർ ഒന്നിച്ചിരുന്നു സിനിമ ആസ്വദിച്ചത്. സിനിമ കണ്ടിറങ്ങിയ ശേഷം കുടുംബശ്രീ പ്രവർത്തകരെല്ലാം നവ്യയെ കെട്ടിപിടിച്ച്കൊണ്ട് അഭിനന്ദിക്കുകയായിരുന്നു. ഒരു സാധാരണക്കാരിയായ രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നവ്യാ നായർക്ക് അവരുടെ പ്രകടനത്തിന് ഏറെ പ്രശംസകളാണ് ലഭിക്കുന്നത്.
രാധാമണിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഒരുത്തീ സംവിധാനം ചെയ്തത് വി കെ പ്രകാശാണ്, എസ് സുരേഷ് ബാബുവാണ് തിരക്കഥ, ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ നാസറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..