തൃശൂർ: ജനാഭിമുഖ കുർബാന തർക്കത്തിൽ ഇടവകകൾക്കുള്ള ഇളവ് ഏപ്രിൽ 17ന് അവസാനിക്കുമെന്ന് ഇരിങ്ങാലക്കുട രൂപത. ഇതിന് ശേഷം സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുർബാന അർപ്പിക്കാത്ത ഇടവകകളും കുർബാനകളും നടത്തുന്നത് നിയമവിരുദ്ധമായ ബലിതർപ്പണം ആയിരിക്കുമെന്ന് രൂപത വ്യക്തമാക്കി.
ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടനാണ് കുർബാന തർക്കം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കാൻ അസൗകര്യങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഉള്ള സ്ഥലങ്ങളിലെ ദൈവാലയങ്ങൾക്ക് അനുവദിച്ച ഇളവാണ് രൂപത അവസാനിപ്പിച്ചത്. ഏപ്രിൽ 17 ഉയിർപ്പ് ഞായർ ദിനം വരെ മാത്രമാണ് നിലവിലെ ഇളവ് ലഭിക്കുകയെന്നാണ് രൂപത വ്യക്തമാക്കിയിരിക്കുന്നത്.
Also Read : പഠിക്കാനെത്തി, ഇപ്പോൾ കാനഡയിൽ സ്വന്തമായി കഞ്ചാവ് കട; അനുഭവം പങ്കുവെച്ച് മലയാളി യുവാക്കൾ
നേരത്തെ അൾത്താരയ്ക്ക് അഭിമുഖമായി കുർബാന നടത്തണം എന്ന 1999ലെ സിനഡ് നിർദ്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇടയലേഖനം വായിക്കുന്നതിൽ വലിയ തോതിലുള്ള എതിർപ്പുമായി വൈദികർ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു ശുപാർശയ്ക്ക് വത്തിക്കാൻ അനുമതി നൽകിയത്.
Also Read : വർക്ക്ഔട്ടിനിടെ ഹൃദയാഘാതം; 35കാരി ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു; വീഡിയോ
കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുന്നതാണ് ഏകീകരിച്ച രീതി. എന്നാൽ വർഷങ്ങളായി തുടർന്നുവരുന്ന രീതി അട്ടിമറിക്കരുതെന്നാണ് എതിർഭാഗം ഉന്നയിക്കുന്ന വാദം. വിഷയത്തിൽ അഭിപ്രായഐക്യം ഉണ്ടാകുന്നതുവരെ സിനഡ് തീരുമാനം നടപ്പാക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു.
പൊതുപണിമുടക്ക് എന്തിന് ? വാഹനങ്ങൾ ഉണ്ടാകുമോ ?
Web Title : irinjalakuda diocese on holy mass unification
Malayalam News from Samayam Malayalam, TIL Network