കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി ആരോപിച്ചു.
ഹൈലൈറ്റ്:
- കേന്ദ്ര ഏജൻസികള്‍ ബിജെപി സര്‍ക്കാരുകളെ വെറുതെ വിടുന്നു
- പ്രതിപക്ഷം ഒരുമിക്കണമെന്ന് മമത
- പ്രതിപക്ഷ നേതാക്കൾക്ക് മമതയുടെ കത്ത്
ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കുമാണ് മമതയുടെ കത്ത്. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ഭിന്നസ്വരങ്ങള്‍ ഇല്ലാതാക്കാൻ ബിജെപി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ബിജെപി സര്‍ക്കാരിൻ്റെ അടിച്ചമര്‍ത്തിയുള്ള ഭരണത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടു. മാര്‍ച്ച് 27 ആണ് കത്തിലെ തീയതിയെങ്കിലും ചൊവ്വാഴ്ച മാത്രമാണ് ഇത് മാധ്യമങ്ങള്‍ക്ക് ലഭ്യമായത്.
Also Read: ശക്തമായ കോൺഗ്രസ് വേണം, തോറ്റെന്നു കരുതി ആരും പാർട്ടി വിടരുത്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ബിര്‍ഭൂമിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയാണ് കത്ത് പുറത്തു വരുന്നതെന്നതാണ് ശ്രദ്ധേയം. സംഭവത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയിരുന്നു.
ബിജെപിയ്ക്കെതിരെ എങ്ങനെ പൊരുതാമെന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും ഇതിനായി ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റു പ്രതിപക്ഷ നേതാക്കളും ഉടൻ യോഗം ചേരണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും ഒരുമിച്ചു നിൽക്കേണട സമയമാണ് ഇതെന്നും മമത ഓര്‍മിപ്പിച്ചു. എല്ലാ നേതാക്കളുടെയും സൗകര്യം പരിഗണിച്ച് ഒരു യോഗം വിളിക്കണമെന്നും മമത ആവശ്യപ്പെട്ടു.
Also Read: കെ-റെയിലിനെതിരായ രണ്ട് ഹർജികൾ തള്ളി; സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാം
ബിജെപി സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് അവരെക്കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും ഇത് പ്രതിപക്ഷത്തിൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും മമത ബാനര്‍ജി പറഞ്ഞു. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണെന്നും ഇഡി, സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനും ഒറ്റപ്പെടുത്താനും ഉപയോഗിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. പാര്‍ലമെൻ്റ് ശീതകാല സമ്മേളനത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയിട്ടു പോലും കേന്ദ്രസര്‍ക്കാര്‍ സുപ്രധാന ബില്ലുകള്‍ പാസാക്കിയെന്നും മമത കുറ്റപ്പെടുത്തി.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെയും സിപബിഐയിലെയും ഡയറക്ടര്‍മാരുടെ പ്രവര്‍ത്തന കാലയളവ് അഞ്ച് വര്‍ഷത്തോളം നീട്ടി നൽകാൻ അനുവദിക്കുന്ന ബില്ലുകളാണ് പാസാക്കിയതെന്നും ഇത് സുപ്രീം കോടതി വിധികളുടെ നഗ്നമായ ലംഘനമാണെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കേന്ദ്ര ഏജൻസികള്‍ രംഗത്തെത്തുന്നതാണ് പതിവെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇത്തരം ഏജൻസികള്‍ ഫ്രീ പാസ് കൊടുക്കുന്നുണ്ടെന്നത് വ്യക്തമാണ്. കൂടാതെ ജുഡീഷ്യറിയിലെ ഒരു വിഭാഗത്തെ സ്വാധീനിക്കാൻ ശ്രമിച്ച് രാജ്യത്തിൻ്റെ ഫെഡറൽ സ്വഭാവം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
തിരുവനന്തപുരത്തെ ഈ ഗ്രാമങ്ങളിൽ പണിമുടക്കില്ല!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : west bengal cm mamata banerjee writes to non bjp chief ministers
Malayalam News from Samayam Malayalam, TIL Network