Sumayya P | Samayam Malayalam | Updated: Mar 29, 2022, 3:19 PM
800 സാധനങ്ങളുടെ വില കുറഞ്ഞത് മാർച്ച് 23ന് ആയിരുന്നു. ഇത് റമദാൻ അവസാനം വരെ തുടരും. ഈ സമയത്ത് സാധനങ്ങളുടെ വില കൂട്ടി വിൽപ്പന നടത്തിയാൽ ശക്തമായ നിയമ നടപടി നേരിടേണ്ടി വരും എന്ന് അധികൃതർ അറിയിച്ചു.
Also Read: ബാഹുബലിക്ക് ശേഷം വന്ന രാജമൗലി ചിത്രം ആര്.ആര്.ആര് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ്. സിനിമയിലെ ചില ഭാഗങ്ങൾ ട്രോളുകളിൽ നിറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം.
വിലകുറവ് പ്രഖ്യാപിച്ച സാധനങ്ങൾക്ക് ഉപഭോക്താക്കളില്‍ നിന്ന് അധികവില ഈടാക്കിയാല്‍ വിവരം ഉടൻ അധികൃതരെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം കണ്‍സ്യൂമര്‍ അഫയേഴ്സ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബര്‍ ആൽഥാനി രാജ്യത്തെ പൗരൻമാർക്കും വിദേശികൾക്കും നൽകി. നിയമം ലംഘിക്കുന്നുണ്ടോയെന്ന് അറിയിക്കാൻ കർശന പരിശോധന നടത്തും.
800 സാധനങ്ങളുടെ വില കുറഞ്ഞത് മാർച്ച് 23 മുതൽ ആണ്. ഇത് റമദാൻ അവസാനം വരെ തുടരും.
ഏറ്റവും ആവശ്യമായ സാധനങ്ങളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. ധാന്യപ്പൊടികൾ, ജ്യൂസ്, കുടിവെള്ളം,പാൽ-തൈര്, പച്ചക്കറികൾ, മുട്ട, ഇറച്ചി തുടങ്ങിയ ആവശ്യ സാധനങ്ങൾക്കാണ് വില കുറയുന്നത്.
ഖത്തർ വാണിജ്യ മന്ത്രാലയം വെബ്സൈറ്റിൽ വില കുറയുന്ന സാധനങ്ങളുടെ പേരു വിവരങ്ങൾ നൽകിയിട്ടുണ്ട്. സൗദിയ ഹൈപർമാർക്കറ്റ്, സഫാരി, അൽ സഫീർ, ഗ്രാൻഡ് ഹൈപർമാർക്കറ്റ് ആൻഡ് ഷോപ്പിങ് സെന്റർ, ഫാമിലി ഫുഡ്സെന്റർ, ഗ്രാൻഡ്,ഫുഡ് പാലസ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ കുറഞ്ഞ വിലയിൽ വിവിധ സാധനങ്ങൾ ലഭിക്കുന്നുണ്ട്.
ഭീഷ്മ പർവ്വം ഒടിടി റിലീസ് ; പുതിയ ട്രെയ്ലറും ട്രെൻഡിങ്ങിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : ministry of commerce and industry qatar announced action overcharged
Malayalam News from Samayam Malayalam, TIL Network