കൊച്ചി> കുഞ്ചാക്കോ ബോബൻ നായകനായ പട നാളെ മുതൽ ആമസോൺ പ്രൈമിൽ കാണാം.നാരദന്, വെയില് എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തീയതികള്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനായ നാരദന് , ഏപ്രില്‍ എട്ടിനും , ഷെയ്ന് നിഗം നായകനായ വെയില് ഏപ്രില്‍ 15നുമാണ് സ്ട്രീമിംഗിനെത്തുക.
കമല്‍ കെ എം ആണ് പടയുടെ സംവിധായകൻ. കുഞ്ചാക്കോ ബോബന് പുറമോ ജോജു ജോര്‍ജ്, വിനായകന്, ദിലീഷ് പോത്തന് എന്നിവര്‍ പ്രധാനവേഷങ്ങളിലുണ്ട്.
ആഷിഖ് അബു സംവിധാനം ചെയ്ത നാരദനില്‍ ടൊവീനോക്ക് പുറമോ അന്ന ബെന്‍, ഷറഫുദ്ദീന്, വിജയരാഘവന് എന്നിവരാണുള്ളത്.
ശരത് മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെയിലില്‍ ഷെയ്ന് നിഗം, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..