How to make: ചുരയ്ക്ക ഉണ്ടെങ്കിൽ തയ്യാറാക്കാം നല്ല മധുരമൂറും പായസം
ചുരയ്ക്ക നന്നായി ഗ്രേറ്റ് ചെയ്തെടുക്കണം. ഇതിലെ അധിക വെള്ളം പിഴിഞ്ഞ് കളയുകയും വേണം. ഇനി ഒരു പാൻ ചൂടാക്കി നെയ്യ് ചേർത്ത ശേഷം ഗ്രേറ്റ് ചെയ്ത ചുരയ്ക്ക ചേർത്ത് രണ്ടുമൂന്ന് മിനിറ്റ് വഴറ്റുക.
ചുരയ്ക്ക പായസം തയ്യാറാക്കുന്ന വിധം
Step 2:
ഇതിലേയ്ക്ക് ആവശ്യത്തിന് പാൽ ചേർത്ത്, തിളയ്ക്കാൻ അനുവദിക്കുക. പാൽ തിളച്ച് കുറുകി വരുമ്പോൾ പഞ്ചസാര ചേർത്തിളക്കി വീണ്ടും രണ്ട് മിനിറ്റ് കൂടെ പാകം ചെയ്യണം.
Step 3:
ഖോയ ചേർത്തിളക്കി വീണ്ടും പാകം ചെയ്യുക. ഇതിലേയ്ക്ക് ചിരോഞ്ചി, പിസ്ത, ബദാം എന്നിവ കൂടെ ചേർത്ത് നന്നായി കുറുക്കി എടുക്കണം.
Step 4:
രുചികരമായ ചുരയ്ക്ക പായസം തയ്യാർ! ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.
Web Title : how to make payasam with bottle gourd
Malayalam News from Samayam Malayalam, TIL Network