ഉദ്യോഗസ്ഥരെ വിട്ടയക്കാൻ തയ്യാറാകാഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി പോലീസ് എത്തിയാണ് മോചിപ്പിച്ചത്. കീടബാധയെത്തുടർന്ന് പരുത്തി കൃഷി നശിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ സംഘടിച്ചെത്തിയത്.
ശക്തമായ കോൺഗ്രസ് വേണം, തോറ്റെന്നു കരുതി ആരും പാർട്ടി വിടരുത്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഉദ്യോഗസ്ഥരെ ബന്ദിയാക്കിയതിൽ ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു യൂണിയനു കീഴിലുള്ള നൂറോളം കർഷകർ തിങ്കളാഴ്ച സംഘടിച്ചെത്തി സബ് തഹസിൽദാർ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാർ വൈകുന്നേരം ഓഫീസ് കെട്ടിടത്തിനുള്ളിൽ കടന്ന് അർദ്ധരാത്രിവരെ ഉദ്യോഗസ്ഥരെ ബന്ദികളാക്കി വെക്കുകയായിരുന്നു.
പന്ത്രണ്ട് ഉദ്യോഗസ്ഥരെയാണ് കർഷകർ ബന്ദികളാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാർ മാലിക് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സബ് ഡിവിഷണൽ മജിസ്ട്രേറ്റും കർഷകരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കർഷകരുടെ ആവശ്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഉറപ്പു നൽകി. എന്നാൽ കർഷകർ പരിഞ്ഞു പോകാൻ തയ്യാറായില്ലെന്ന് സന്ദീപ് പറഞ്ഞു.
ബിജെപിയെ ചെറുത്തു തോൽപ്പിക്കണം, രാജ്യം അര്‍ഹിക്കുന്ന സര്‍ക്കാര്‍ വരണം: മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി മമത
ബന്ദികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ കർഷകർക്കെതിരെ ബലപ്രയോഗം നടത്തിയെന്ന വാർത്ത മാലിക്ക് നിഷേധിച്ചു. ഉദ്യോഗസ്ഥർ ഏഴുതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടാൽ അറിയുന്ന ഒമ്പതോളം പേർക്കെതിരെയും തിരിച്ചറിയാൻ കഴിയാത്ത മറ്റുചിലർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം പോലീസിന്റെ മർദ്ദനത്തിൽ ആറോളം കർഷകർക്ക് പരിക്കേറ്റതായി കർഷക നേതാവ് ലാംബിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സിപിഎം ഭരിക്കുന്ന ബാങ്കിൽ സമരമില്ല… ജീവനക്കാർ ജോലിക്കെത്തി.. ഒടുവിൽ പ്രതിഷേധം വിനയായി
Web Title : farmers demanding relief hold 12 government officials hostage in punjab
Malayalam News from Samayam Malayalam, TIL Network