ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്ന പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യും. ടിപ്പുവിനെക്കുറിച്ചായാലും ശിവജിയെക്കുറിച്ചായാലും മഹത്വവത്കരണം ശരിയല്ലെന്ന് പാഠപുസ്തക പരിഷ്കരണ സമിതിയുടെ തലവൻ പറഞ്ഞു.
ഹൈലൈറ്റ്:
- ടിപ്പുവിനെ മഹത്വവത്കരിക്കുന്ന പാഠഭാഗങ്ങൾ നീക്കം ചെയ്യും
- പാഠപുസ്തക പരിഷ്കാര കമ്മിറ്റിയുടേതാണ് തീരുമാനം
- പാഠപുസ്തകങ്ങൾ കാവി വത്കരിക്കുന്നുവെന്ന് കോൺഗ്രസ്
ടിപ്പു സുൽത്താനെ മഹത്വവത്കരിക്കുന്ന പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യും. ‘മൈസൂർ കടുവ’, ‘സ്വാതന്ത്ര്യ സമര സേനാനി’ തുടങ്ങിയ വിശേഷണങ്ങളാണ് നീക്കുക. വസ്തുതകളിൽ ഉറച്ചു നിൽക്കാനും മഹത്വവ്തകരണവും അഭിപ്രായങ്ങളും നീക്കം ചെയ്യാനുമാണ് പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയുടെ തീരുമാനം.
പഞ്ചാബിൽ കർഷകർ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; മണിക്കൂറുകൾക്ക് ശേഷം മോചനം
ടിപ്പുവിനെക്കുറിച്ചു മാത്രമല്ല ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഈ രണ്ട് രാജാക്കന്മാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കും. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ദീർഘമായ വിവരണങ്ങൾ ഒഴിവാക്കും. മുഗൾ വംശത്തെക്കുറിച്ചുള്ള ചുരുക്ക രൂപം മാത്രമേ പാഠപുസ്തകത്തിൽ ഉണ്ടാകൂ.
പുതിയ സിലബസിൽ കാശ്മീരിൽ നിന്നുള്ള കർക്കോട്ട രാജവംശത്തെക്കുറിച്ചും അസമിലെ അഹോം രാജവംശത്തെക്കുറിച്ചും കൂടുതൽ അധ്യായങ്ങൾ ചേർക്കും.
‘കാളിദേവിയെ അപകീർത്തിപ്പെടുത്തിയിട്ടും നടപടിയില്ല’; ട്രംപിനെ ബ്ലോക്ക് ചെയ്തത് എന്തിനെന്ന് ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി
“ടിപ്പുവിനെക്കുറിച്ചായാലും ശിവജിയെക്കുറിച്ചായാലും അമിതായ മഹത്വവത്കരണം ശരിയല്ല. വസ്തുതാപരമായ കാര്യങ്ങൾ മാത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ടിപ്പുവിനെക്കുറിച്ചുള്ള പല കാര്യങ്ങളും ശരിയല്ല. ആറ് മുതൽ പത്ത് വരെയുള്ള പാഠഭാഗങ്ങളിൽ നിന്നും മഹത്വവത്കരണം ഒഴിവാക്കും.” പാഠപുസ്തക പരിഷ്കരണ സമിതിയുടെ തലവനായ രോഹിത് ചക്രതീർത്ഥ പറഞ്ഞു.
‘ബുദ്ധിസം-ജൈനിസം- പുതിയ മതങ്ങളുടെ ഉത്ഭവം’ എന്ന പാഠഭാഗത്തിന്റെ ആമുഖം നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ചരിത്രപുസ്തകങ്ങൾ കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിലവിലെ ചരിത്രപുസ്തകങ്ങൾ അവരുടെ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്നില്ല. അവർ ചരിത്രപരമായ ഒരു സമരത്തിന്റെയും ഭാഗമായിരുന്നില്ല. അവരുടെ ഐക്കണുകളെ ചരിത്രപുസ്തകത്തിലേക്ക് തിരുകി കയറ്റാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
സിപിഎം ഭരിക്കുന്ന ബാങ്കിൽ സമരമില്ല… ജീവനക്കാർ ജോലിക്കെത്തി.. ഒടുവിൽ പ്രതിഷേധം വിനയായി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : lessons on tippu sultan babar tughlaq to be trimmed out of karnataka textbooks
Malayalam News from Samayam Malayalam, TIL Network