ചെമ്പൂച്ചിറ സ്കൂളിൽ പ്രാഥമിക പരിശോധനയിൽ ഗുണനിലവാര പ്രശ്നങ്ങൾ കണ്ടത്തിയതായി 2020 ഡിസംബർ ആറിന് കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി നിർമ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും കിഫ്ബി കുറിപ്പിൽ പറയുന്നുണ്ട്.
ഹൈലൈറ്റ്:
- കെട്ടിടം നിർമ്മിച്ചതിന്റെ പണം കൈമാറിയിട്ടില്ല
- പ്രഥമിക പരിശോധനയിൽ വീഴ്ച കണ്ടെത്തിയിരുന്നു
- പൊളിച്ചു നീക്കാനുള്ള ചെലവ് കരാറുകാരൻ വഹിക്കണം
ചെമ്പൂച്ചിറ സ്കൂളിൽ പ്രാഥമിക പരിശോധനയിൽ ഗുണനിലവാര പ്രശ്നങ്ങൾ കണ്ടത്തിയതായി കിഫ്ബി 2020 ഡിസംബർ ആറിന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കിഫ്ബി അന്നേ വ്യക്തമാക്കിയിരുന്നു.
ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്യുന്നു; വിഐപി വ്യവസായിയെയും വിളിപ്പിച്ചു
തൃശൂർ ചെമ്പൂച്ചിറ ജിഎച്ച്എസ്എസ് കെട്ടിടത്തിന്റെ നിർമാണത്തെക്കുറിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്നാണ് കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ അഥോറിട്ടിയുടെ നേതൃത്വത്തിൽ 29/11/2020 ന് പരിശോധന നടത്തിയത്. ഇതിനു പുറമെ 01/12/2020 ന് കിഫ്ബിയുടെ ക്വാളിറ്റിവിഭാഗവും പരിശോധന നടത്തിയതായി കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ നിർമ്മാണത്തിന്റെ അപാകതകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
സൈറ്റിൽ നിന്ന് ശേഖരിച്ച മണൽ സാമ്പിളുകൾ , കിഫ്ബിയുടെ സെൻട്രൽ ലാബിൽ പരിശോധിച്ചപ്പോൾ IS 1542-1992 , IS 2386 – Part 2: 1963 എന്നിവയിൽ പറഞ്ഞിരിക്കുന്ന നിലവാരം ഇല്ല എന്ന് തെളിഞ്ഞു. പ്രാഥമിക പരിശോധനയിൽതന്നെ പ്ലാസ്റ്ററിങ്ങിലെ പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കിഫ്ബിയുടെ ക്വാളിറ്റി ടീം സാമ്പിളുകൾ ശേഖരിച്ചു. പ്ലാസ്റ്ററിങ്ങിലെ മിക്സ് പ്രൊപ്പോർഷൻ വിശദമായി പരിശോധിക്കുന്നതിന് കേരളത്തിൽ സൗകര്യം ഇല്ലാത്തതിനാൽ സാമ്പിളുകൾ ബാംഗ്ലൂരിലെ എൻഎബിഎൽ അംഗീകൃത ലാബിലേക്ക് അയച്ചാണ് പരിശോധിച്ചത്.
കെ-റെയിലിനെതിരായ രണ്ട് ഹർജികൾ തള്ളി; സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാം
കോൺക്രീറ്റിങ്ങിലെ പിഴവ് സംബന്ധിച്ച് പ്രാഥമിക പരിശോധനയിൽ തന്നെ പിഴവ് കണ്ടെത്തിയിരുന്നു. നിഷ്കർഷിച്ചിട്ടുളള ഹാമ്മർ റീ ബൗണ്ട് ടെസ്റ്റ് വഴി കോൺക്രീറ്റിന്റെ കംപ്രസീവ് സ്ട്രെങ്ത് ,യൂണിഫോർമിറ്റി, ക്വാളിറ്റി എന്നീ ഘടകങ്ങൾ പരിശോധിച്ചതായി കിഫ്ബി പഴയ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയുമാണ് സ്കൂൾ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. എന്നാൽ ഈ തുക കരാറുകാരന് കൈമാറിയിട്ടില്ലെന്നാണ് കിഫ്ബി വ്യക്തമാക്കുന്നത്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിലാണ് ഈ സ്കൂൾ നിർമ്മിച്ചത്.
സിപിഎം ഭരിക്കുന്ന ബാങ്കിൽ സമരമില്ല… ജീവനക്കാർ ജോലിക്കെത്തി.. ഒടുവിൽ പ്രതിഷേധം വിനയായി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : chembuchira school building demolished one and a half years later following safety concerns
Malayalam News from Samayam Malayalam, TIL Network