അന്വേഷണത്തിന്റെ ഭാഗമായി തന്റെ വീട്ടിൽ പോലീസ് നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു. പോലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.
ഹൈലൈറ്റ്:
- ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യം
- ഹർജി പരിഗണിക്കവരെയാണ് പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചത്
- തന്റെ വീട്ടിൽ നിരന്തരം റെയ്ഡ് നടത്തുകയാണെന്നാണ് നടന്റെ വാദം
Also Read: ബസ് ചാർജ് വർദ്ധിപ്പിക്കാൻ അനുമതി; പുതുക്കിയ നിരക്ക് സർക്കാർ തീരുമാനിക്കും
അന്വേഷണത്തിന്റെ ഭാഗമായി തന്റെ വീട്ടിൽ പോലീസ് നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു. തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതികളാക്കിയിരിക്കുകയാണെന്നും ദിലീപ് പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കാര്യത്തിൽ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ബാലചന്ദ്രകുമാറിന്റെ ഓഡിയോ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഒരാൾ വെറുതേ പറഞ്ഞാൽ കുറ്റകൃത്യമാകുമോയെന്ന് കോടതി ചോദിച്ചു. ദിലീപിന്റേത് വെറുംവാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി പറഞ്ഞു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നാദാപുരം മേഖലയിൽ ഭീതി പരത്തി വീണ്ടും ബോംബുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : conspiracy case actor dileep high court
Malayalam News from Samayam Malayalam, TIL Network