ലിംഗ സമത്വവും ലിംഗ നീതിയും കുഞ്ഞു നാളിൽ മുതലേ കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകരും സമൂഹവും ശ്രദ്ധിക്കണം. പാഠ്യ പദ്ധതികൾ പരിഷ്കരിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കുമെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി വി ശിവൻകുട്ടി വിസ്മയയുടെ വീട് സന്ദർശിച്ചപ്പോൾ |Facebook
ഹൈലൈറ്റ്:
- ലിംഗ സമത്വവും ലിംഗ നീതിയും കുട്ടികളെ പഠിപ്പിക്കണം
- അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ ചെലുത്തണം
- സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു
വിസ്മയയ്ക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധനം സാമൂഹ്യ വിപത്താണെന്ന്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് മന്ത്രി വ്യക്തമാക്കി. ലിംഗ സമത്വവും ലിംഗ നീതിയും കുഞ്ഞു നാളിൽ മുതലേ കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകരും സമൂഹവും ശ്രദ്ധിക്കണം. പാഠ്യ പദ്ധതികൾ പരിഷ്കരിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
അതേസമയം, മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വിസ്മയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. “വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.”
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ കർശന നടപടി: മന്ത്രി വീണാ ജോർജ്
“സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു. സർക്കാർ ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.” വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
പുസ്തകങ്ങൾ വാങ്ങാൻ പാഴ്വസ്തുക്കൾ ശേഖരിച്ച് യുവാക്കൾ!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : minister v sivankutty visits kollam vismaya v nair house
Malayalam News from malayalam.samayam.com, TIL Network