ഹൈലൈറ്റ്:
- കോണ്‍ഗ്രസ് എം സി ജോസഫൈന് എതിരായ സമരം ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു
- രാജിവയ്ക്കുന്നത് വരെ വനിതാ കമ്മീഷന് അധ്യക്ഷയെ വഴിയിൽ തടയുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു
- പരാമര്‍ശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം
Also Read : രാജ്യത്ത് 51,000 പുതിയ കൊവിഡ് കേസുകള്‍; 1,329 മരണം
അതേസമയം അവരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് എം സി ജോസഫൈനെന്നും സതീശൻ വ്യക്തമാക്കി. ചാനൽ പരിപാടിക്കിടെ ജോസഫൈൻ പരാതിക്കാരിയോട് നടത്തിയ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊല്ലത്ത് നിലമേലിൽ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദ പരാമര്‍ശത്തെ തുടർന്ന് എം സി ജോസഫൈന് എതിരായ സമരം ശക്തമാക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. സ്ഥാനം രാജി വയ്ക്കുന്നത് വരെ വനിതാ കമ്മീഷന് അധ്യക്ഷയെ വഴിയിൽ തടയുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു.
ഫോണും തോക്കും വാങ്ങാനെത്തി; സറ്റേറ്റ് ലെവൽ ഷൂട്ടർക്ക് പണത്തിന് പകരം കടലാസ് നൽകി കബളിപ്പിച്ചു
അതേസമയം, വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചര്‍ച്ചയാകും. പരിപാടിയ്ക്കിടെ നടത്തിയ വിവാദപരാമര്‍ശങ്ങളെ എം സി ജോസഫൈൻ ന്യായീകരിച്ചിരുന്നെങ്കിലും പിന്നീട് ഖേദപ്രകടനം നടത്തിയത് പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, വനിതാ കമ്മീഷൻ അധ്യക്ഷ അഞ്ച് വര്‍ഷം കാലാവധി തികയ്ക്കാൻ ഒരു വര്‍ഷത്തോളം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ എം സി ജോസഫൈനെ സ്ഥാനത്തു നിന്നു മാറ്റണോ എന്ന ചോദ്യമാണ് നിര്‍ണായകം.
ഞങ്ങളും പച്ചയായ മനുഷ്യര്‍, മാനസിക സമ്മര്‍ദമുണ്ട്; വിവാദത്തിൽ പ്രതികരിച്ച് എം സി ജോസഫൈന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala opposition leader v d satheesan comments on m c josephine controversy statement
Malayalam News from malayalam.samayam.com, TIL Network