ഹൈലൈറ്റ്:
- രാമാനാട്ടുകര സ്വർണ്ണക്കടത്ത് കേസ് പ്രതികരിച്ച് അർജ്ജുൻ
- സോഷ്യൽ മീഡിയ ഇടപെടലുകൾ വ്യക്തിപരമായ ഇഷ്ടം
- കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം
“മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാൻ യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്.
കസ്റ്റംസ് എത്തുന്നതിനു മുമ്പേ അർജ്ജുൻ ആയങ്കിയുടെ കാർ മാറ്റി; പ്രതികളെ തള്ളി സിപിഎം
മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം” അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം അർജ്ജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ജൂൺ 28ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
എം സി ജോസഫൈനെതിരെ കടുത്ത നടപടിയ്ക്ക് സാധ്യത; ഇന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗം
രാമനാട്ടുകരയിൽ അപകടം നടന്ന ദിവസം അർജ്ജുൻ കരിപ്പൂർ വിമാനത്താവളത്തിനു സമീപം എത്തിയെന്ന് കരുതുന്ന കാർ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പോലീസ് എത്തും മുൻപേ അർജ്ജുന്റെ സുഹൃത്തുക്കൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.
‘ഒന്നേകാല്‍ കോടി രൂപ നഷ്ടപ്പെടുത്തി’; പഞ്ചായത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ramanattukara accident case arjun aayanki facebook post
Malayalam News from malayalam.samayam.com, TIL Network